ദുലീപ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളിലും സഞ്ജുവുണ്ടായിരുന്നില്ല. സഞ്ജുവിന് പുറമെ ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന കെ എസ് ഭരതും ശ്രേയസ് നയിക്കുന്ന ഡി ടീമില്‍ വിക്കറ്റ് കീപ്പറായുണ്ട്.
അനന്ത്പൂര്‍: ഇന്ന് തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് യുവതാരം ഇഷാന്‍ കിഷന്‍ പിന്‍മാറി.ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഡിയുടെ ഭാഗമായ ഇഷാന്‍ തുടയിലേറ്റ പരിക്കുമൂലമാണ് ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ നിന്ന് പിന്‍മാറുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.ഇഷാന്‍ കിഷന് പകരം മലയാളി താരം സഞ്ജു സാംസണെ ദുലീപ് ട്രോഫിക്കുള്ള ടീം ഡിയില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ വ്യക്തമാക്കി.
ദുലീപ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളിലും സഞ്ജുവുണ്ടായിരുന്നില്ല. സഞ്ജുവിന് പുറമെ ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന കെ എസ് ഭരതും ശ്രേയസ് നയിക്കുന്ന ഡി ടീമില്‍ വിക്കറ്റ് കീപ്പറായുണ്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ബുച്ചി ബാബു ക്രിക്കറ്റില്‍ ഇഷാൻ കിഷന്‍ ജാര്‍ഖണ്ഡിനായി കളിക്കുന്നതിനിടെയാണ് ഇഷാന്‍ കിഷന് പരിക്കേറ്റത്. ജാര്‍ഖണ്ഡ് ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കിഷൻ കളിച്ചത്.ആദ്യ മത്സരത്തില്‍ സെഞ്ചുറി(114)നേടി തിളങ്ങിയ കിഷന്‍ രണ്ടാം ഇന്നിംഗ്സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.
ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു, അജിത് അഗാര്‍ക്കറുടെ ടീമില്‍ പുതിയ അംഗമെത്തി
എന്നാല്‍ രണ്ടാം മത്സരത്തില്‍ 1, 5 എന്നിങ്ങനെയായിരുന്നു കിഷന്‍റെ സ്കോര്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാത്തതിന്‍റെ പേരില്‍ വാര്‍ഷിക കരാര്‍ നഷ്ടമായ കിഷന്‍ ഇത്തവണ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്‍റെ ഭാഗമായാണ് ദുലീപ് ട്രോഫിക്കുള്ള ടീമില്‍ കിഷനെ ഉള്‍പ്പെടുത്തിയത്. ബുച്ചി ബാബു ക്രിക്കറ്റിനിടെ പരിക്കേറ്റ ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവും പേസര്‍ പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ഡി സ്ക്വാഡ്: ശ്രേയസ് ലയർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, റിക്കി ഭുയി, സരൻഷ് ജെയിൻ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സെൻഗുപ്ത, കെഎസ് ഭരത്, സൗരഭ് കുമാർ, സഞ്ജു സാംസൺ.
