ആഷസ് പരമ്പരയിെല ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയാണ് സ്റ്റീവന്‍ സ്മിത്തിനെ രണ്ടാമെത്തിച്ചത്. റൂട്ടിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.10, 18 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ റൂട്ട് നേടിയത്.
ദുബായ്: മൂന്ന് മാസമായി പരിക്കിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് പുറത്താണെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ജോ റൂട്ടിനെ പിന്തള്ളിയാണ് മുന്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് ക്യാപ്റ്റന്‍ ഒന്നാതെത്തിയത്. നാല് സ്ഥാനം മെച്ചപെടുത്തിയ സ്റ്റീവന്‍ സ്മിത്ത് രണ്ടാമതെത്തി. 883 പോയിന്റുണ്ട് വില്യംസണ്. ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് സ്മിത്ത് രണ്ടാമതായത്. മര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. റൂട്ട് അഞ്ചാമതും ബാബര്‍ അസം ആറാം സ്ഥാനത്തുമാണ്. ഉസ്മാന്‍ ഖവാജ, ഡാരില്‍ മിച്ചല്‍, ദിമുത് കരുണാരത്‌നെ, റിഷഭ് പന്ത് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
ആഷസ് പരമ്പരയിെല ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയാണ് സ്റ്റീവന്‍ സ്മിത്തിനെ രണ്ടാമെത്തിച്ചത്. റൂട്ടിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.10, 18 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ റൂട്ട് നേടിയത്. ഇതോടെയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന് താഴത്തേക്ക് ഇറങ്ങേണ്ടിവന്നത്. നേരത്തെ, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ സെഞ്ചുറിയായിരുന്നു റൂട്ടിന് ഒന്നാം സ്ഥാനം നല്‍കിയിരുന്നത്. വില്യംസണാവട്ടെ 2021ന് ശേഷം ആദ്യമായിട്ടാണ് ഒന്നാമതെത്തുന്നത്. 2015ലാണ് ആദ്യമായി അദ്ദേഹം ഒന്നാമതെത്തിയിരുന്നത്.
ലോര്‍ഡ്‌സിലെ സെഞ്ചുറിയോടെ ബെന്‍ സ്‌റ്റോക്‌സും നേട്ടമുണ്ടാക്കി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്റ്റോക്‌സ് 23-ാം റാങ്കിലെത്തി. 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബെന്‍ ഡക്കറ്റ് 18-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ റാങ്കിലും മാറ്റമുണ്ട്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് പിന്നില്‍ രണ്ടാമതായി.
കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ പ്രവീണ്‍ കുമാറും മകനും
രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ നാലാം സ്ഥാനത്തേക്കിറങ്ങി. കഗിസോ റബായാണ് മൂന്നാമത്. ഒല്ലി റോബിന്‍സണ്‍ അ്ഞ്ചാമതാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഷഹീന്‍ അഫ്രീദി ആറാമതായി. നതാന്‍ ലിയോണ്‍ ഏഴാം സ്ഥാനത്തേക്കിറങ്ങി. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

