Asianet News MalayalamAsianet News Malayalam

'ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിരുന്നു'! ഷൊയ്ബ് മാലിക്കിന്റെ വിവാദ ട്വീറ്റിനോട് പ്രതികരിച്ച് ഇന്‍സമാം

ഇതിന് താഴെ മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ കമന്റുമായെത്തി. 'ഇത്രത്തോളം സത്യസന്ധനാവരുത്.' എന്നാല്‍ അക്മല്‍ കമന്റിട്ടത്. ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്.

Inzamam-ul-Haq on controversial tweet of Shoaib Malik
Author
First Published Sep 15, 2022, 8:19 PM IST

ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 23 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് ടൂര്‍ണമെന്റിലൊന്നാകെ ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മധ്യനിരയാണ് ഏറെ പഴി കേട്ടത്. ഫൈനലിലും അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ ഫോറിലും ടീമിന്റെ മധ്യനിര സമ്പൂര്‍ണ പരാജയമായിരുന്നു. അഫ്ഗാനെതിരെ വാലറ്റത്തിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ജയിച്ചു കയറിയത്.

ഫൈനലിലേറ്റ തോല്‍വിക്ക് ശേഷം പാക് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 'ഇഷ്ടാനിഷ്ടങ്ങളുടെ സംസ്‌കാരം.' എന്നാണ് മാലിക്ക് ട്വീറ്റ് ചെയ്തത്. പാകിസ്ഥാന്‍ സെലക്റ്റര്‍മാര്‍ക്കെതിരായ ഒളിയമ്പായിരുന്നു അത്. സെലക്റ്റര്‍മാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ടീമാണ് ഏഷ്യാ കപ്പില്‍ കളിക്കുന്നതെന്നാണ് മാലിക്ക് പറയാതെ പറഞ്ഞത്.

ഇതിന് താഴെ മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ കമന്റുമായെത്തി. 'ഇത്രത്തോളം സത്യസന്ധനാവരുത്.' എന്നാല്‍ അക്മല്‍ കമന്റിട്ടത്. ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്.

ഇന്‍സി വിവരിക്കുന്നത് ഇങ്ങനെ... ''ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത് ഭാവിയിലും ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരാളുടെ മാത്രം തീരുമാനങ്ങളല്ല, ടീം സെലക്ഷനില്‍ പ്രതിഫലിക്കുന്നത്. ഒരുപാട് പേരുണ്ട് അതില്‍. പലര്‍ക്കും പലവിധത്തിലുള്ള അഭിപ്രായങ്ങളുണ്ടാവും.'' ഇന്‍സി പറഞ്ഞു. 

ലോകകപ്പ് ടീമില്‍ ഷൊയ്ബ് മാലിക്കിനേയും ഉള്‍പ്പെടുത്താമെന്നും ഇന്‍സി നിര്‍ദേശിച്ചു. ''ഷാന്‍ മസൂദ്, ഷര്‍ജീല്‍ ഖാന്‍, മാലിക്ക് എന്നിവര്‍ ടീമിലുണ്ടെങ്കില്‍ നന്നായിരിക്കും. പ്രത്യേകിച്ച് മധ്യനിരയില്‍.'' ഇന്‍സി പറഞ്ഞുനിര്‍ത്തി. 

യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ മാലിക്ക് ഉണ്ടായിരുന്നു. പാകിസ്ഥാന്‍ സെമിയിലാണ് പുറത്തായത്. പിന്നാലെ ,ഷൊയ്ബ് മാലിക്കിനെ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios