ലക്നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 

ലക്നൗ: ഐപിഎല്ലിൽ ലക്നൗവിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ലക്നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടാം ജയം തേടിയാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ രോഹിത് ശര്‍മ്മ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. മത്സരത്തിന്റെ തലേന്ന് നെറ്റ് സെഷനിൽ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സ്ഥിരീകരിച്ചു.

പ്ലേയിംഗ് ഇലവൻ

ലക്നൗ സൂപ്പർ ജയന്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആയുഷ് ബഡോണി, ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, ശാർദുൽ താക്കൂർ, ദിഗ്വേഷ് സിംഗ് രതി, ആകാശ് ദീപ്, ആവേശ് ഖാൻ.

മുംബൈ ഇന്ത്യൻസ് : വിൽ ജാക്ക്സ്, റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, രാജ് ബാവ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബോൾട്ട്, അശ്വനി കുമാർ, ദീപക് ചഹർ, വിഘ്നേഷ് പുത്തൂർ.

മുംബൈ ഇംപാക്ട് സബ്: തിലക് വർമ്മ, കോർബിൻ ബോഷ്, റോബിൻ മിൻസ്, സത്യനാരായണ രാജു, കർൺ ശർമ്മ.

ലക്നൗ ഇംപാക്ട് സബ്‌: രവി ബിഷ്‌ണോയ്, പ്രിൻസ് യാദവ്, ഷഹബാസ് അഹമ്മദ്, എം സിദ്ധാർത്ഥ്, ആകാശ് സിംഗ്.

READ MORE:  ബുമ്രയുടെ തിരിച്ചുവരവിന് വേണ്ടിയുള്ള മുംബൈ ആരാധകരുടെ കാത്തിരിപ്പ് നീളുമോ? പുത്തൻ അപ്ഡേറ്റ് ഇതാ