കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലെത്തിച്ച നായകന്‍ ഗൗതം ഗംഭീര്‍ പറയുന്നത് സിഎസ്‌കെ ഇക്കുറി പ്ലേ ഓഫ് കളിക്കില്ലെന്നാണ്.

ചെന്നൈ: ഐപിഎല്ലില്‍ എക്കാലത്തും കൂടുതല്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്. കിരീടം നിലനിര്‍ത്താനാണ് 12-ാം എഡിഷനില്‍ ധോണിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലുമെത്തിച്ച നായകന്‍ ഗൗതം ഗംഭീര്‍ പറയുന്നത് സിഎസ്‌കെ ഇക്കുറി പ്ലേ ഓഫ് കളിക്കില്ലെന്നാണ്.

മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ അവസാന നാലില്‍ എത്തുമെന്ന് ഗംഭീര്‍ വ്യക്തമാക്കി. കിംഗ് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫ് കളിക്കില്ലെന്ന ഗംഭീറിന്‍റെ പ്രവചനവും ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.