Asianet News MalayalamAsianet News Malayalam

'റോക്ക്‌സ്റ്റാര്‍' ആയി സഞ്ജു; ഐപിഎല്ലില്‍ റെക്കോര്‍ഡിട്ട് രാജസ്ഥാന്‍- ചെന്നൈ മത്സരം

ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി രാജസ്ഥാന്‍-ചെന്നൈ മത്സരം

ipl 2020 33 sixes in rr vs csk match new ipl record
Author
Sharjah - United Arab Emirates, First Published Sep 23, 2020, 8:39 AM IST

ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിൽ കണ്ടത് സിക്സറുകളുടെ പൂരം. 33 സിക്സറാണ് രണ്ട് ടീമുകള്‍ കൂടി നേടിയത്. രാജസ്ഥാന്‍ 17ഉം ചെന്നൈ 16ഉം സിക്സര്‍ പറത്തി. സഞ്ജു 9 ഉം, ഫാഫ് ഡുപ്ലെസി ഏഴും സിക്സര്‍ നേടി. സ്റ്റീവ് സ്മിത്ത്, ജോഫ്രാ ആര്‍ച്ചര്‍, ഷെയിന്‍ വാട്സൺ എന്നിവര്‍ നാല് വീതവും എം എസ് ധോണി മൂന്നും സാം കറന്‍ രണ്ടും സിക്സര്‍ ആണ് ഗാലറിയിലെത്തിച്ചത്. 

ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി രാജസ്ഥാന്‍- ചെന്നൈ മത്സരം. 2018ൽ ചെന്നൈ- ബാംഗ്ലൂര്‍ മത്സരത്തിലും 33 സിക്സര്‍ പിറന്നിരുന്നു. 2018ല്‍ ചെന്നൈ കൊല്‍ക്കത്ത മത്സരത്തില്‍ 31 സിക്‌സുകള്‍ പിറന്നതാണ് തൊട്ടുപിന്നില്‍. 

ചെന്നൈക്കെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്. വെറും 19 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്‍റെ അര്‍ധ സെഞ്ചുറി. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതൽ സിക്സര്‍ നേടിയ ബാറ്റ്സ്‌മാനുള്ള പുരസ്‌കാരം എന്നിവ സഞ്ജു നേടി. തകര്‍പ്പന്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 16 റൺസിന് രാജസ്ഥാന്‍ റോയല്‍സ് തോൽപ്പിച്ചു.

'തല'പ്പടയെ തല്ലിയോടിച്ച് സഞ്ജുവിന്റെ സിക്‌സര്‍ മേളം; ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം

Follow Us:
Download App:
  • android
  • ios