Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം: കോടിപതികളായി ഇന്ത്യയുടെ കൗമാര താരങ്ങള്‍

ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായ പ്രിയം ഗാര്‍ഗിനും  ജാര്‍ഖണ്ഡിന്റെ യുവതാരം വിരാട് സിംഗിനും1.90 കോടി രൂപ വീതം  നല്‍കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദിനെ ലേലത്തില്‍ ആരും വാങ്ങിയില്ല.

IPL 2020 auction LIVE  Yashasvi Jaiswal joins Royals for Rs. 2.40 crore
Author
Kolkata, First Published Dec 19, 2019, 6:06 PM IST

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ കോടിപതികളായി ഇന്ത്യയുടെ കൗമാര താരങ്ങള്‍. മുംബൈയുടെ താരോദയമായ യശസ്വി ജയ്‌സ്വാളിനെ 2.40 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു യശസ്വിയുടെ അടിസ്ഥാനവില. മലയാളി താരം വിഷ്ണു വിനോദിനെ ലേലത്തില്‍ ആരും വാങ്ങിയില്ല. ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായ പ്രിയം ഗാര്‍ഗിനും  ജാര്‍ഖണ്ഡിന്റെ യുവതാരം വിരാട് സിംഗിനും1.90 കോടി രൂപ വീതം  നല്‍കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു പ്രിയം ഗാര്‍ഗിന്റെയും വിരാട് സിംഗിന്റെയും അടിസ്ഥാനവില.

കഴിഞ്ഞ താരലേലത്തിലെ വിലകൂടിയ താരങ്ങളിലൊരാളായ വരുണ്‍ ചക്രവര്‍ത്തിയെ നാലു കോടി മുടക്കി കൊല്‍ക്കത്ത സ്വന്തമാക്കി. 30 ലക്ഷമായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ അടിസ്ഥാന വില. രാഹുല്‍ ത്രിപാദിയെ 60 ലക്ഷം രൂപക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ ഡല്‍ഹിയുടെ അനുജ് റാവത്തിനെ 80 ലക്ഷം നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അതേസമയം, ഇന്ത്യുടെ ഭാവി വിക്കറ്റ് കീപ്പിംഗ് പ്രതീക്ഷയായ കെ എസ് ഭരതിനെ ആരും ലേലത്തിലെടുത്തില്ല.

കൊല്‍ക്കത്ത കൈവിട്ട പിയൂഷ് ചൗളയെ 6.75 കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയതാണ് ലേലത്തിലെ മറ്റൊരു സര്‍പ്രൈസ്. കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ചൗളയ്ക്കായി വാശിയോടെ ലേലം വിളിച്ചെങ്കിലും ഒടുവില്‍ ചെന്നൈ സ്വന്തമാക്കി. 2018 ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഓസ്ട്രേലിയയുടെ ആന്‍ഡ്രു ടൈയെ(24 വിക്കറ്റ്) ഇത്തവണ ആരും വാങ്ങിയില്ല.

ന്യൂസിലന്‍ഡ് താരം ടിം സൗത്തിക്കും ആവശ്യക്കാരുണ്ടായില്ല. എന്നാല്‍ ഓസീസ് പേസര്‍ നേഥന്‍ കൂള്‍ട്ടര്‍നൈലിനെ എട്ട് കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ലേലത്തിലും കോടിപതിയായിരുന്നു ഇന്ത്യയുടെ ജയദേവ് ഉനദ്ഘട്ടിന് മൂന്ന് കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് കൂടാരത്തിലെത്തിച്ചു.

Follow Us:
Download App:
  • android
  • ios