Asianet News MalayalamAsianet News Malayalam

ലിന്നിനെ കൈവിട്ടത് താങ്കള്‍ക്ക് വേണ്ടി; യുവിയോട് കൊല്‍ക്കത്ത

ഐപിഎല്ലില്‍ അടുത്തമാസം നടക്കുന്ന താരലേലത്തിന് മുമ്പ് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

IPL 2020 KKR CEO response to Yuvraj Singh
Author
Kolkata, First Published Nov 20, 2019, 12:24 PM IST

കൊല്‍ക്കത്ത: വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിന്റെ തീരുമാനം മണ്ടത്തരമെന്ന് വിശേഷിപ്പിച്ച യുവരാജ് സിംഗിന് മറുപടിയുമായി കൊല്‍ക്കത്ത ടീം സിഇഒ. ലിന്നിനെ ഒഴിവാക്കിയത് താങ്കളെ സ്വന്തമാക്കാന്‍ വേണ്ടിയാണെന്ന് കൊല്‍ക്കത്ത സിഇഒ ആയ വെങ്കി മൈസൂര്‍ പറഞ്ഞു. രണ്ട് താരങ്ങളോടും ഒരുപോലെ ബഹുമാനമുണ്ടെന്നും വെങ്കി മൈസൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ അടുത്തമാസം നടക്കുന്ന താരലേലത്തിന് മുമ്പ് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. റോബിന്‍ ഉത്തപ്പയും ക്രിസ് ലിന്നും അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ കൊല്‍ക്കത്ത കൈവിട്ടിരുന്നു. എന്നാല്‍ ലിന്നിനെ ഒഴിവാക്കിയതിന് പിന്നാലെ അബുദാബിയില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റില്‍ ക്രിസ് ലിന്‍ 30 പന്തില്‍ 91 റണ്‍സടിച്ചു. ഇതിന് പിന്നാലെയാണ് ലിന്നിനെ ഒഴിവാക്കിയത് മണ്ടത്തരമായെന്ന് ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സില്‍ ലിന്നിന്റെ സഹതാരമായ യുവരാജ് പ്രതികരിച്ചത്.

കൊല്‍ക്കത്തക്കായി ഒട്ടേറെ മത്സരങ്ങളില്‍ മികച്ച തുടക്കം നല്‍കിയ കളിക്കാരനാണ് ലിന്‍. അതുകൊണ്ടുതന്നെ അയാളെപ്പോലൊരു കളിക്കാരനെ എന്തിനാണ് ഒഴിവാക്കയിതനെന്ന് എനിക്ക് മനസിലാവുന്നില്ല. ആ തിരുമാനം എന്തായാലും വലിയ മണ്ടത്തരമായി പോയി.ഇക്കാര്യം കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാനെ അറിയിക്കുമെന്നും യുവി തമാശയായി പറഞ്ഞിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന യുവിയെ ഇത്തവണ മുംബൈ കൈവിട്ടിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് മുമ്പാണ് 37 കാരനായ യുവി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്  വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios