അല്‍പം നേരത്തെയായിപ്പോയെന്ന് അറിയാം. എങ്കിലും രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും കിരീടം നേടുമെന്ന് ഞാന്‍ കരുതുന്നത്.

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ഹാട്രിക്ക് കിരീടം നേടി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആറാം കിരീടമുയര്‍ത്തുമെന്നാണ് വോണിന്‍റെ പ്രവചനം.

അല്‍പം നേരത്തെയായിപ്പോയെന്ന് അറിയാം. എങ്കിലും രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും കിരീടം നേടുമെന്ന് ഞാന്‍ കരുതുന്നത്. മുംബൈക്ക് കഴിഞ്ഞ വര്‍ഷത്തെ സീസണിലെ ഫോം തുടരാനാവാതെ മുംബൈ നാണംകെട്ട തോല്‍വി വഴങ്ങുകയാണെങ്കില്‍ ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിനും കിരീട സാധ്യതയുണ്ടെന്ന് വോണ്‍ പറഞ്ഞു.

Scroll to load tweet…

കഴിഞ്ഞ മാസം ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ദേശീയ ടീമിനേക്കാള്‍ മികച്ചത് മുംബൈ ഇന്ത്യന്‍സ് ടീമാണെന്ന് വോണ്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച തുടങ്ങുന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗലൂരിനെ നേരിടും.