Asianet News MalayalamAsianet News Malayalam

അവന് 21 വയസല്ലേ ഉള്ളൂ, സമ്മര്‍ദം കൊടുക്കല്ലേ; യുവതാരത്തിന് പിന്തുണയുമായി ഗാവസ്‌കര്‍

കൊവിഡ് വ്യാപനം കാരണം നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്‍ പതിനാലാം സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നാകെ 132 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്.

IPL 2021 pressure of expectation is getting to Shubman Gill says Sunil Gavaskar
Author
Mumbai, First Published May 9, 2021, 2:10 PM IST

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് കാര്യമായി തിളങ്ങാനിരുന്നില്ല. കൊവിഡ് വ്യാപനം കാരണം നിര്‍ത്തിവച്ചിരിക്കുന്ന ടൂര്‍ണമെന്‍റില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നാകെ 132 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. എന്നാല്‍ ഗില്ലിന് മേല്‍ അനാവശ്യ സമ്മര്‍ദം നല്‍കരുത് എന്നാവശ്യപ്പെട്ട് രംഗത്തിരിക്കുകയാണ് ഇതിഹാസ താരവും ടീം ഇന്ത്യയുടെ മുന്‍ നായകനുമായ സുനില്‍ ഗാവസ‌കര്‍. 

IPL 2021 pressure of expectation is getting to Shubman Gill says Sunil Gavaskar

'സമ്മര്‍ദം അദേഹത്തെ ബാധിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ അങ്ങനെയായിരുന്നില്ല. അവന്‍ പ്രതീക്ഷ തരുന്ന  വാഗ്‌ദാനമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ, അവന്‍ സ്‌കോര്‍ ചെയ്യും എന്ന പ്രതീക്ഷ ഉയര്‍ന്നു. പ്രതീക്ഷയുടെ ആ അമിത ഭാരം അവനെ വീഴ്‌‌ത്തുന്നുണ്ടാകാം. 

21 വയസ് മാത്രമുള്ള കുട്ടിയാണ്, അയാള്‍ക്ക് റിലാക്‌സ് ചെയ്യേണ്ടതുണ്ട്. പരാജയങ്ങളുണ്ട്, എന്നാല്‍ ആ പരാജയങ്ങളില്‍ നിന്ന് അദേഹം പഠിക്കണം. പ്രതീക്ഷകളെ കുറിച്ച് ഉത്കണ്ഠയില്ലാതെ കളിക്കാനാകണം. സ്വതസിദ്ധമായി കളിച്ചാല്‍ റണ്‍സ് വരും. എല്ലാ പന്തിലും റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് പ്രതീക്ഷകളുടെ ഭാരം കൊണ്ടാണ്. അത് അവനെ പുറത്താക്കുന്നു എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു'.

IPL 2021 pressure of expectation is getting to Shubman Gill says Sunil Gavaskar  

ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിന്‍റെ പേരുമുണ്ടായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ കലാശപ്പോരില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴ് ടെസ്റ്റില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 378 റണ്‍സാണ് ഇതുവരെ ഗില്ലിന്‍റെ സമ്പാദ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios