കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ ഒന്നരകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റഷീദിനെ ആരും ലേലത്തിലെടുത്തിരുന്നില്ല. ഇംഗ്ലണ്ടിനായി 65 ടി20 മത്സരങ്ങളില്‍ നി്ന്ന് 62 വിക്കറ്റെടുത്തിട്ടുള്ള റഷീദ് യുഎഇയിലെ സ്പിന്‍ പിച്ചുകളില്‍ പഞ്ചാബിന് കരുത്താകുമെന്നാണ് കരുതുന്നത്.

ചണ്ഡീഗഡ്: ഐപിഎല്‍ രണ്ടാംപാദ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ പേസര്‍ ജേ റിച്ചാര്‍ഡ്‌സണ് പകരം ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദിനെ ടീമിലെടുത്ത് പഞ്ചാബ് കിംഗ്‌സ്. അടുത്തമാസം എട്ടിന് റഷീദ് ദുബായിയില്‍ പഞ്ചാബ് ടീമിനൊപ്പം ചേരും. ആ മാസം 29ന് ദുബായിലെത്തുന്ന പഞ്ചാബ് ടീം ആറ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ പ്രവേശിച്ചശേഷമാകും പരിശീലനത്തിന് ഇറങ്ങുക.

കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ ഒന്നരകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റഷീദിനെ ആരും ലേലത്തിലെടുത്തിരുന്നില്ല. ഇംഗ്ലണ്ടിനായി 65 ടി20 മത്സരങ്ങളില്‍ നി്ന്ന് 62 വിക്കറ്റെടുത്തിട്ടുള്ള റഷീദ് യുഎഇയിലെ സ്പിന്‍ പിച്ചുകളില്‍ പഞ്ചാബിന് കരുത്താകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ രണ്ട് കളികള്‍ ആറു വിക്കറ്റ് വീഴ്ത്തിയ റഷീദ് മികച്ച ഫോമിലുമാണ്.

ആദില്‍ റഷീദിന്റെ ആദ്യ ഐപിഎല്ലാണിത്. റഷീദിന് പുറമെ പഞ്ചാബ് ടീമില്‍ മുരുകന്‍ അശ്വിനും രവി ബിഷ്‌ണോയിയും ലെഗ്‌സ് സ്പിന്നര്‍മാരായുണ്ട്. നേരത്തെ ഓസീസ് പേസര്‍ നേഥാന്‍ എല്ലിസിനെയും പഞ്ചാബ് ടീമിലെടുത്തിരുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ എല്ലിസ് ഹാട്രിക്ക് നേടി തിളങ്ങിയിരുന്നു. അടുത്തമാസം 19 മുതല്‍ യുഎഇയിലാണ് ഐപിഎല്ലിലെ രണ്ടാംപാദ മത്സരങ്ങള്‍ തുടങ്ങുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.