കൊവിഡ് കാരണം ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ വേദാ കൃഷ്‌ണമൂര്‍ത്തിക്ക് അമ്മയേയും സഹോദരിയേയും അടുത്തിടെ നഷ്‌ടമായിരുന്നു. 

ദില്ലി: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ പേസര്‍ ചേതന്‍ സക്കരിയയുടെ പിതാവ് കാഞ്ചിഭായ് സക്കരിയ കൊവിഡ് ബാധിച്ച് മരിച്ചു. ചേതന്‍റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് രാജസ്ഥാന്‍ ടീം ട്വീറ്റ് ചെയ്തു.

Scroll to load tweet…

കാഞ്ചിഭായ് സക്കരിയയുടെ വേര്‍പാടില്‍ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം അറിയിച്ചു. ഈ വര്‍ഷം രണ്ടാമത്തെ കുടുംബാംഗത്തെയാണ് ചേതന്‍ സക്കരിയക്ക് നഷ്‌ടമാകുന്നത്. ജനുവരിയില്‍ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കിടെ ചേതന്‍റെ സഹോദരന്‍ മരണമടഞ്ഞിരുന്നു.

ഐപിഎല്ലില്‍ കന്നി സീസണ്‍ കളിക്കുന്ന 22 വയസുകാരാനായ ഇടംകൈയന്‍ പേസര്‍ ഏഴ് മത്സരങ്ങളില്‍ 8.22 ഇക്കോണമിയില്‍ 7 വിക്കറ്റുകള്‍ നേടിയിരുന്നു.

കൊവിഡ് കാരണം ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ വേദാ കൃഷ്‌ണമൂര്‍ത്തിക്ക് അമ്മയേയും സഹോദരിയേയും അടുത്തിടെ നഷ്‌ടമായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ് വേദയുടെ സഹോദരി മരണമടഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു(ഏപ്രില്‍) അമ്മയുടെ വേര്‍പാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona