Asianet News MalayalamAsianet News Malayalam

വിഷ്ണു വിനോദ് ഡല്‍ഹി കാപിറ്റല്‍സില്‍, റിച്ചാര്‍ഡ്‌സണിനും കൃഷ്ണപ്പ ഗൗതമിനും പൊന്നും വില

അതേസമയം ന്യൂസിലന്‍ഡ് താരം ആഡം മില്‍നെയെ 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രാജസ്ഥാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അധികം മുന്നോട്ട് പോയില്ല.

IPL 2021 Vishnu Vinod will play for Delhi Capitals in upcoming season
Author
Chennai, First Published Feb 18, 2021, 5:35 PM IST

ചെന്നൈ: ഓസ്‌ട്രേലിയന്‍ യുവ പേസര്‍ ജേ റിച്ചാര്‍ഡ്‌സണിനെ ടീമിലെത്തിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. 14 കോടി രൂപയ്ക്കാണ് റിച്ചാര്‍ഡ്‌സണ്‍ പഞ്ചാബിന്റെ ജേഴ്‌സിയണിയുക. പഞ്ചാബിനൊപ്പം ഡല്‍ഹി കാപിറ്റല്‍സ്, ആര്‍സിബി എന്നിവരും റിച്ചാര്‍ഡ്‌സണിന് വേണ്ടി രംഗത്തുണ്ടായിരുന്നു. 1.5 കോടിയില്‍ വിളി തുടങ്ങിയത്. ഇന്ന് മൂന്ന് താരങ്ങളാണ് മൂന്ന് കോടിക്കോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് വിറ്റുപോവുന്നത്. ആദ്യമായിട്ടാണ് ഐപിഎല്‍ ലേലലത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്. 

അതേസമയം ന്യൂസിലന്‍ഡ് താരം ആഡം മില്‍നെയെ 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രാജസ്ഥാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അധികം മുന്നോട്ട് പോയില്ല. ഇത്തവണ വിട്ടുകളഞ്ഞ നഥാന്‍ കൗള്‍ട്ടര്‍ നൈലിനെ മുംബൈ തിരിച്ചുകൊണ്ടുവന്നു. അഞ്ച് കോടിക്കാണ് താരം മുംബൈയില്‍ തിരിച്ചെത്തിയത്. അതേസമയം സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിംഗ്, ആദില്‍ റഷീദ്, ഇഷ് സോഥി, മുജീബ് റഹ്‌മാന്‍ എന്നിവരില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. 

മലയാളി താരം വിഷ്ണു വിനോദിനെ ഡല്‍ഹി കാപിറ്റല്‍സ്  സ്വന്തമാക്കി. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് വിഷ്ണു ഡല്‍ഹിയിലെത്തിയത്. കര്‍ണാടകതാരം കൃഷ്ണപ്പ ഗൗതത്തിന് ലോട്ടറിയടിച്ചു. 9.25 കോടിക്ക് താരം ചെന്നൈക്ക് വേണ്ടി കളിക്കും. തുടക്കത്തില്‍ ഹൈദരാബാദും കൊല്‍ക്കത്തയുമാണ് താരത്തിനായി രംഗത്തെത്തിയത്. എന്നാല്‍ അവസാനം ചെന്നൈ മുന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ റാഞ്ചുകയാരിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി വെടിക്കെട്ട് സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീന്‍ അടിസ്ഥാനവിലയ്ക്ക് ആര്‍സിബിയെലത്തി.

തമിഴ്‌നാട് താരം ഷാറൂഖ് ഖാനും നേട്ടം സ്വന്തമാക്കി. 5.2 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് ഓള്‍റൗണ്ടര്‍ കളിക്കുക. പിയൂഷ് ചൗളയെ 2.4 കോടിക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. ഉമേഷ് യാദവ് ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും.

Follow Us:
Download App:
  • android
  • ios