Asianet News MalayalamAsianet News Malayalam

IPL 2022: വീണ്ടും റോയലായി ചേതന്‍ സക്കറിയ, ഇതെന്ത് അത്ഭുതമെന്ന് ആരാധകര്‍

സിനിമാ താരങ്ങള്‍ക്ക് പുറമെ നിരവധി മുന്‍താരങ്ങളും മത്സരം കണാനെത്തിയിരുന്നു. ഇതില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയൊരു കളിക്കാരനുണ്ടായിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ചേതന്‍ സക്കറിയയായിരുന്നു രാജസ്ഥാന്‍ ജേഴ്സിയില്‍ പഴയ ടീമിനെ പിന്തുണക്കാനെത്തിയത്.

IPL 2022: Chetan Sakariya attends IPL Final wearing Rajasthan Royals jersey
Author
Ahmedabad, First Published May 30, 2022, 9:40 PM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം(GT vs RR Final) കാണാന്‍ ക്രിക്കറ്റ് ലോകത്തു നിന്നും സിനിമാ, രാഷ്ട്രീയ മേഖലയില്‍ നിന്നുമെല്ലാം നിരവധി പ്രമുഖരാണ് സ്റ്റേഡിയത്തിലെത്തിയത്. ആഭ്യന്തര അമിത് ഷാ മുതല്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ രണ്‍വീര്‍ സിംഗും അക്ഷയ് കുമാറുമെല്ലാം മത്സരം കാണാനെത്തിയിരുന്നു.

സിനിമാ താരങ്ങള്‍ക്ക് പുറമെ നിരവധി മുന്‍താരങ്ങളും മത്സരം കണാനെത്തിയിരുന്നു. ഇതില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയൊരു കളിക്കാരനുണ്ടായിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ചേതന്‍ സക്കറിയയായിരുന്നു രാജസ്ഥാന്‍ ജേഴ്സിയില്‍ പഴയ ടീമിനെ പിന്തുണക്കാനെത്തിയത്.

ഐപിഎല്‍ നേടി, ഇനി ലക്ഷ്യം ഇന്ത്യക്കായി ലോകകപ്പ് കിരീടം; ആഗ്രഹം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

കിരീടപ്പോരാട്ടത്തിന് മുന്നോടിയായി മുമ്പ് റോയല്‍സിനായി കളിച്ച താരങ്ങളെയെല്ലാ ടീം മാനേജ്മെന്‍റ് മത്സരം കാണാന്‍ ക്ഷണിച്ചിരുന്നു. റോയല്‍സ് താരങ്ങളായിരുന്ന മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ് യൂസഫ് പത്താന്‍ എന്നിവരെയെല്ലാം ഇത്തരത്തില്‍ ക്ഷണിച്ചിരുന്നു.

ഹിറ്റ്‌മാന്‍ മുതല്‍ കിംഗ് വരെ; ഐപിഎല്‍ സീസണിലെ അഞ്ച് പരാജയ താരങ്ങള്‍

ഇക്കൂട്ടത്തില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി പന്തെറിഞ്ഞ സക്കറിയയെും ടീം ക്ഷണിച്ചു. അങ്ങനെയാണ് തന്‍റെ പഴയ ടീമിനെ പിന്തുണക്കാന്‍ രാജസ്ഥാന്‍ ജേഴ്സിയും അണിഞ്ഞ് സക്കറിയ സ്റ്റേഡിയത്തിലെത്തിയത്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ സക്കറിയക്ക് മൂന്ന് മത്സരങ്ങളില്‍ മാത്രമെ ഡല്‍ഹിക്കായി കളിക്കാനായുള്ളു. തുടര്‍ച്ചയായി ഡഗ് ഔട്ടിലിരിക്കേണ്ടിവന്നത് സക്കറിയയെ നിരാശനാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണില്‍ റോയല്‍സ് താരമായിരുന്ന സക്കറിയ 14 മത്സരങ്ങളിലും ടീമിനായി കളിച്ചിരുന്നു. 14 വിക്കറ്റുകളും വീഴ്ത്തി ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു. രാജസ്ഥാനായി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലേക്ക് നടത്തിയ പര്യടനത്തില്‍ സക്കറിയ ഇന്ത്യന്‍ ടീമിലുമെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios