സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചിരുന്നു. പഞ്ചാബ് വച്ചുനീട്ടിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ നേടി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ്(GT vs PBKS) ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് (DY Patil Sports Academy)മത്സരം.

Scroll to load tweet…

9 കളിയിൽ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് (Gujarat Titans) പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. 9 കളിയിൽ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് (Punjab Kings) പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.

Scroll to load tweet…

സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചിരുന്നു. പഞ്ചാബ് വച്ചുനീട്ടിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ നേടി. 59 പന്തില്‍ 96 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 35ഉം നായകന്‍ ഹര്‍ദിക് പാണ്ഡ്യ 27ഉം റണ്‍സെടുത്തു. അവസാന രണ്ട് പന്തില്‍ സിക്‌സര്‍ പറത്തി രാഹുല്‍ തെവാട്ടിയയായിരുന്നു മത്സരം ജയിപ്പിച്ചത്.

Punjab Kings (Playing XI): Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh, Sandeep Sharma.

Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Pradeep Sangwan, Lockie Ferguson, Mohammed Shami.