Asianet News MalayalamAsianet News Malayalam

IPL 2022 : രാജസ്ഥാന്‍ റോയല്‍സിന് ടോസ് ഭാഗ്യം, സൂപ്പര്‍താരം പുറത്ത്; ഗുജറാത്ത് ടീമില്‍ രണ്ട് മാറ്റം

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് സഞ്ജുവിന് ടോസ് ഭാഗ്യം ലഭിക്കുന്നത്.

ipl 2022 rajasthan royals won the toss against gujarat titans
Author
Mumbai, First Published Apr 14, 2022, 7:15 PM IST

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡ് ചെയ്യും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് സഞ്ജുവിന് ടോസ് ഭാഗ്യം ലഭിക്കുന്നത്. 

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ ജയിപ്പിക്കുന്നതില്‍ നിര്‍ണാക പ്രകടനം പുറത്തെടുത്ത ട്രന്റ് ബോള്‍ട്ട് ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കാണ് താരത്തിന്റെ പ്രശ്‌നം. ജമ്മി നീഷം സൗത്തിക്ക് പകരമായെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ദര്‍ഷന്‍ നാല്‍കണ്ഡെ, സായ് സുദര്‍ശന്‍ എന്നിവര്‍ പുറത്തായി. യഷ് ദയാല്‍ ആദ്യ മത്സരം കളിക്കും. വിജയ് ശങ്കറും തിരിച്ചെത്തി.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. ഗുജറാത്തിന് ആറ് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ പിന്നിലാണ്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ജയിംസ് നീഷം, കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

ഗുജറാത്ത് ടൈറ്റന്‍സ്: മാത്യൂ വെയ്്ഡ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ,  റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.
 

Follow Us:
Download App:
  • android
  • ios