മാര്‍ച്ച് 31ന് ഐപിഎല്ലിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന്‍റെ മത്സരക്രമം പുറത്തുവിട്ടതോടെ 'തല' ആരാധകര്‍ ആവേശത്തില്‍. നീണ്ട 1427 ദിവസത്തെ ഇടവേളയ്ക്ക് ശേഷം എം എസ് ധോണി സിഎസ്‌കെയുടെ ഹോം വേദിയായ ചെപ്പോക്കിലേക്ക് മടങ്ങിയെത്തുകയാണ്. 2019ന് ശേഷം ഇതാദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഹോം സ്റ്റേഡിയത്തിലേക്ക് തിരികെയെത്തുന്നത്. ഏപ്രില്‍ മൂന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് സിഎസ്‌കെയുടെ ആദ്യ ഹോം മത്സരം. ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നാല് തവണ ചെന്നൈ ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി.
മാര്‍ച്ച് 31ന് ഐപിഎല്ലിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും. ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇതിന് ശേഷം ഏപ്രില്‍ മൂന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ആദ്യ ഹോം മത്സരത്തിന് ധോണിയും കൂട്ടരും ഇറങ്ങും. ഏപ്രില്‍ എട്ടിന് മുംബൈ ഇന്ത്യന്‍സ്(എവേ), 12ന് രാജസ്ഥാന്‍ റോയല്‍സ്(ഹോം), 17ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(എവേ), 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(ഹോം), 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(എവേ), 27ന് രാജസ്ഥാന്‍ റോയല്‍സ്(എവേ), 30ന് പഞ്ചാബ് കിംഗ്‌സ്(ഹോം), മെയ് 4ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(എവേ), 6ന് മുംബൈ ഇന്ത്യന്‍സ്(ഹോം), മെയ് 10ന് ഡല്‍ഹി ക്യാപിറ്റല്‍സ്(ഹോം), 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(ഹോം), 20ന് ഡല്‍ഹി ക്യാപിറ്റല്‍സ്(എവേ) എന്നിവയാണ് സിഎസ്‌കെയുടെ പിന്നീടുള്ള മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.
ഐപിഎല്‍ മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍, ഇക്കുറി പുതിയ വേദികള്‍
