Asianet News MalayalamAsianet News Malayalam

സാം കറനും സിക്കന്ദര്‍ റാസയും ശ്രദ്ധാകേന്ദ്രം; സന്തുലിത ടീമോ പഞ്ചാബ് കിംഗ്‌സ്? സ്‌ക്വാഡും മത്സരക്രമവും

ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച ട്രെവര്‍ ബെയ്‌ലിസ് പരിശീലകനായും ശിഖര്‍ ധവാന്‍ ക്യാപ്റ്റനായും എത്തുന്ന ടീമിലെ ഏറ്റവും ശ്രദ്ധേയ താരം ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില കിട്ടിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനാണ്

IPL 2023 Punjab Kings pbks Schedule Detailed Fixture Date Time Venue Full Squad Team News jje
Author
First Published Mar 28, 2023, 8:07 PM IST

മൊഹാലി: പുതിയ ക്യാപ്റ്റന്‍, പുതിയ കോച്ച്. ഇതാണ് ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്‌സിന്‍റെ സ്റ്റൈല്‍. ഓരോ സീസണിലും ഉടച്ചുവാര്‍ക്കപ്പെടുന്ന ടീമുമായി എത്തി നാണംകെട്ട് മടങ്ങുകയാണ് പഞ്ചാബിന്‍റെ ചരിത്രം. കിംഗ്‌സ് ഇലവന്‍ പഞ്ചാബായിരുന്ന കാലത്ത് 2014ല്‍ ഫൈനലില്‍ എത്തിയതാണ് ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റു. പതിനാറാം സീസണില്‍ കൊല്‍ക്കത്തയ്‌ക്ക് എതിരെ പോരാട്ടങ്ങള്‍ തുടങ്ങുന്ന പഞ്ചാബ് ടീമിന്‍റെ ശക്തിദൗര്‍ബല്യങ്ങള്‍ നോക്കാം. 

ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച ട്രെവര്‍ ബെയ്‌ലിസ് പരിശീലകനായും പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ക്യാപ്റ്റനായും എത്തുന്ന ടീമാണ് പഞ്ചാബ് കിംഗ്‌സ്. മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം സമ്മാനിച്ച ചരിത്രം ബെയ്‌ലിസ് ആവര്‍ത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീമിലെ ഏറ്റവും ശ്രദ്ധേയ താരം ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില(18.25 കോടി) കിട്ടിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനാണ്. പരിക്കേറ്റ് സീസണ്‍ നഷ്‌ടമായ ജോണി ബെയര്‍‌സ്റ്റോയ്ക്ക് പകരക്കാരനെ ഇറക്കുക എന്നത് ടീമിന് മുന്നിലുള്ള വലിയ ഉത്തരവാദിത്തമാണ്. ബിഗ്‌ ബാഷിലെ മികച്ച താരമായി എത്തുന്ന പകരക്കാരന്‍ മാത്യൂ ഷോര്‍ട്ടില്‍ ടീം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു. മായങ്ക് അഗര്‍വാളിന് പകരം ക്യാപ്റ്റനായി എത്തുന്ന ധവാന് സ്‌ട്രൈക്ക് റേറ്റ് നിര്‍ണായകമാകും. 

വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ചിട്ടും ഫിനിഷറുടെ റോളില്‍ കാര്യമായി തിളങ്ങാത്ത ഷാരൂഖ് ഖാന് അഗ്നിപരിക്ഷയാണ് ഈ സീസണ്‍. ഇംഗ്ലണ്ടിന് ഡിസംബര്‍ 1ന് ശേഷം കളിച്ചിട്ടില്ലെങ്കിലും കൂറ്റനടിക്കാരനായ ലിയാം ലിവിംഗ്സ്റ്റണ്‍ പരിക്ക് മാറിയെത്തുന്നത് ടീമിന് ആശ്വാസമാകും. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിലെ മികച്ച താരവും ഐപിഎല്‍ മിനി താരലേലത്തിലെ ഉയര്‍ന്ന വിലക്കാരനുമായ സാം കറന്‍റെ ബൗളിംഗും ബാറ്റിംഗും ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിനെ തീരുമാനിക്കും. കാഗിസോ റബാഡ, സാം കറന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരുള്ള ബൗളിംഗ് ലൈനപ്പ് ശക്തമാണ്. ഇവരില്‍ റബാഡയ്‌ക്ക് ആദ്യ മത്സരം നഷ്‌ടമായേക്കും. സിംബാബ്‌വെന്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയാണ് ടീമിലെ ഏറ്റവും ശ്രദ്ധേയനാവാന്‍ പോകുന്ന താരം.  

സ്‌ക്വാഡ്

ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, ഭാനുക രജപക്സേ, ഹര്‍പ്രീത് സിംഗ്, ഷാരൂഖ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ബാല്‍തെജ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍, വിദ്വത് കവരെപ്പ, ലിയാം ലിവിംഗ്‌സ്റ്റണ്‍, മാത്യൂ ഷോര്‍ട്ട്, മൊഹിത് രത്തീ, രാജ് ബാവ, റിഷി ധവാന്‍, സാം കറന്‍, ശിവം സിംഗ്, സിക്കന്ദര്‍ റാസ, ജിതേഷ് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ് 

മത്സരക്രമം

April 1- Punjab Kings vs Kolkata Knight Riders, Mohali (3:30PM IST)
April 5- Rajasthan Royals vs Punjab Kings, Guwahati (7:30PM IST)
April 9- Sunrisers Hyderabad vs Punjab Kings, Hyderabad (7:30PM IST)
April 13- Punjab Kings vs Gujarat Titans, Mohali (7:30PM IST)
April 15- Lucknow Super Giants vs Punjab Kings, Lucknow (7:30PM IST)
April 20- Punjab Kings vs Royal Challengers Bangalore, Mohali (3:30PM IST)
April 22- Mumbai Indians vs Punjab Kings, Mumbai (7:30PM IST)
April 28- Punjab Kings vs Lucknow Super Giants, Mohali (7:30PM IST)
April 30- Chennai Super Kings vs Punjab Kings, Chennai (3:30PM IST)
May 3- Punjab Kings vs Mumbai Indians, Mohali (7:30PM IST)
May 8- Kolkata Knight Riders vs Punjab Kings, Kolkata (7:30PM IST)
May 13- Delhi Capitals vs Punjab Kings, Delhi (7:30PM IST)
May 17- Punjab Kings vs Delhi Capitals, Dharamsala (7:30PM IST)
May 19- Punjab Kings vs Rajasthan Royals, Dharamsala (7:30PM IST)

റിഷഭ് പന്ത് ഇല്ലേയും ഡല്‍ഹിയുടെ ആവനാഴിയില്‍ അസ്‌ത്രങ്ങളേറെ; ഒരു ചോദ്യം ബാക്കി, കുറേ ആശങ്കകളും

Follow Us:
Download App:
  • android
  • ios