ചെപ്പോക്കില്‍ ഹോം മത്സരങ്ങള്‍ ഐപിഎല്‍ 2024 സീസണില്‍ സിഎസ്കെയ്ക്ക് അവശേഷിക്കുന്നില്ല
ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാന്‍ കൊതിച്ച് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നു. എവേ മൈതാനത്ത് ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികള്‍. നിർണായക മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ നിരയില്‍ ധ്രുവ് ജൂരെല്‍ മടങ്ങിയെത്തി. സിഎസ്കെയില്‍ മിച്ചല്‍ സാന്‍റ്നർക്ക് പകരം മഹീഷ് തീക്ഷന കളിക്കും.
പ്ലേയിംഗ് ഇലവനുകള്‍
രാജസ്ഥാന്‍: യശസ്വി ജയ്സ്വാള്‍, ജോസ് ബട്‍ലർ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ആവേഷ് ഖാന്‍, സന്ദീപ് ശർമ്മ, യൂസ്‍വേന്ദ്ര ചഹല്‍.
ചെന്നൈ: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്‌ക്‌വാദ്, (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പർ), ഷർദ്ദുല്‍ താക്കൂർ, തുഷാർ ദേശ്പാണ്ഡെ, സിമർജീത് സിംഗ്, മഹീഷ് തീക്ഷന.
ഇന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈയിലെ അവസാന ഐപിഎൽ മത്സരമാകുമോ എന്ന പേടി 'തല' ആരാധകർക്കുണ്ട്. ചെപ്പോക്കില്‍ ഹോം മത്സരങ്ങള്‍ ഐപിഎല്‍ 2024 സീസണില്‍ സിഎസ്കെയ്ക്ക് അവശേഷിക്കുന്നില്ല. എന്നാല്‍ ചെന്നൈയില്‍ രണ്ടാം ക്വാളിഫയറും ഫൈനലും വരാനുണ്ട്. ഈ സീസണിൽ ആദ്യമായാണ് രാജസ്ഥാൻ റോയല്‍സ്, ചെന്നൈയോട് ഏറ്റുമുട്ടുന്നത്. ഐപിഎൽ ചരിത്രത്തിൽ 28 മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 15 തവണ ജയം ചെന്നൈക്കൊപ്പം നിന്നു എന്നതാണ് ചരിത്രം. എന്നാല്‍ ആ ചരിത്രം തിരുത്താന്‍ മോഹിച്ചാണ് സഞ്ജുപ്പട ചെപ്പോക്കില്‍ ഇറങ്ങുക.
Read more: ജയിച്ചാൽ പ്ലേ ഓഫ്, കെകെആറിനെ മറികടക്കാം; സഞ്ജുപ്പട ഇന്ന് കളത്തില്‍, ചെപ്പോക്കില്‍ 'തല'യുടെ അവസാന ഷോ?
