51 റൺസ് വീതം നേടിയ ജയ്സ്വാളും റാണയും രാജസ്ഥാന്‍റെ ചേസിംഗിൽ നിര്‍ണായക പങ്കുവഹിച്ചു.
ഐപിഎൽ: സൂപ്പർ ഓവർ അലർട്ട്, രാജസ്ഥാൻ-ഡല്‍ഹി മത്സരം സമനിലയില്‍

Summary
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയല്‍സിന് അതിവേഗത്തുടക്കം. പവർപ്ലെ അവസാനിക്കുമ്പോള്‍ 63-0 എന്ന നിലയിലാണ് രാജസ്ഥാൻ. യശസ്വി ജയ്സ്വാള്‍ (26), റിയാൻ പരാഗ് (2) എന്നിവരാണ് ക്രീസില്‍. പരുക്കുമൂലം നായകൻ സഞ്ജു സാംസണ് കളം വിട്ടു. 19 പന്തില്‍ 31 റണ്‍സുമായി ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജുവിന് പേശിവലിവ് ഉണ്ടായത്.
11:24 PM (IST) Apr 16
ഐപിഎല്ലിൽ ലാസ്റ്റ് ബോൾ ത്രില്ലര്‍! രാജസ്ഥാൻ - ഡൽഹി മത്സരം സമനിലയിൽ, ഇനി സൂപ്പര്‍ ഓവര്‍
10:08 PM (IST) Apr 16
മിന്നലായി സഞ്ജുവും ജയ്സ്വാളും; രാജസ്ഥാന് ഗംഭീര തുടക്കം, പവറില്ലാതെ ഡല്‍ഹി
പന്ത് ഗ്യാലറിയില്‍ നിക്ഷേപിച്ചായിരുന്നു മുകേഷ് കുമാറിനെ സഞ്ജു വരവേറ്റത്
10:07 PM (IST) Apr 16
അവസാനം കത്തിക്കയറി ഡൽഹി; രാജസ്ഥാന് മുന്നിൽ വമ്പൻ വിജയലക്ഷ്യം, ജയിക്കാൻ വേണ്ടത് 189 റൺസ്
37 പന്തിൽ 49 റൺസ് നേടിയ അഭിഷേക് പോറെലിന്റെ വിക്കറ്റ് ഹസരംഗ സ്വന്തമാക്കി.
08:33 PM (IST) Apr 16
പവര്‍ പ്ലേയിൽ അടിക്ക് തിരിച്ചടിയുമായി രാജസ്ഥാൻ; കരുൺ നായര്‍ മടങ്ങി, ഡൽഹിക്ക് 2 വിക്കറ്റുകൾ നഷ്ടം
റൺസ് നേടും മുമ്പെ കരുൺ നായര്‍ റണ്ണൗട്ടായത് ഡൽഹിയ്ക്ക് കനത്ത തിരിച്ചടി നൽകി.
07:17 PM (IST) Apr 16
മാറ്റങ്ങളില്ലാതെ ഡല്‍ഹിയും രാജസ്ഥാനും
രാജസ്ഥാൻ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിംഗ്. ടോസ് നേടിയ രാജസ്ഥാൻ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.