താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന ലഭിച്ചത് ഇഷാന്‍ കിഷനാണ് (Ishan Kishan). 15.25ന് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തുകയായിരുന്നു. അതിന് പിന്നിലാണ് ചാഹറിന്റെ സ്ഥാനം. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
ബംഗളൂരു: ഐപിഎല്‍ 15-ാം സീസണിലെ മൂല്യമേറിയ രണ്ടാമത്തെ താരമായി ദീപക് ചാഹര്‍ (Deepak Chahar). 14 കോടി രൂപയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് ലഭിച്ച്. താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) തിരിച്ചെത്തിക്കുകയായിരുന്നു. താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന ലഭിച്ചത് ഇഷാന്‍ കിഷനാണ് (Ishan Kishan). 15.25ന് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തുകയായിരുന്നു. അതിന് പിന്നിലാണ് ചാഹറിന്റെ സ്ഥാനം. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഡല്‍ഹി കാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ആദ്യം വിളിച്ചു തുടങ്ങിയത്.
പിന്നാലെ ചെന്നൈ എത്തി. ഹൈദരാബാദ് 10 കോടി നല്‍കാന്‍ തയ്യാരായി. എന്നാല്‍ ഡല്‍ഹി 11ലേക്ക് ഉയര്‍ത്തി. കുറച്ചുനേരം കണ്ടുനിന്ന ചെന്നൈ 12 കോടിയാക്കി ഉയര്‍ത്തി. ഡല്‍ഹി വിടാന്‍ തയ്യാറായില്ല. എന്നാല്‍ ചെന്നൈ 13 വിളിച്ചപ്പോള്‍ ഡല്‍ഹി പിന്മാറി. അവസാന നിമിഷം ആര്‍സിബി, ചെന്നൈക്ക് വെല്ലുവിളിയായി. ഇരുവരും 13.50 വരെ പോയി. എന്നാല്‍ ആര്‍സിബി വീണ്ടും കയറ്റിവിളിച്ചും. ചെന്നൈ 14 വിളിച്ചപ്പോഴാമ് ആര്‍സിബി പിന്മാറിയത്.
ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സിയണിയും. കര്‍ണാടകക്കാരനായ പ്രസിദ്ധിനെ 10 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അവസാനം വരെ രാജസ്ഥാനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ തുക പത്തിലേക്ക് നീണ്ടപ്പോള്‍ ലഖ്‌നൗ പിന്മാറി.
അതേസമയം ടി നടരാജനെ ഹൈദരാബാദ് തിരിച്ചുകൊണ്ടുവന്നു. നാല് കോടിക്കാണ് തമിഴ്‌നാട് പേസറെ ഹൈദരാബാദ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് ശ്രമിച്ചുനോക്കിയെങ്കിലും വില കൂടിയപ്പോള്‍ ഫ്രാഞ്ചൈസി പിന്മാറി.
