2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകന്‍ കൂടിയായിരുന്ന അശ്വിന്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് കളിയുടെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല അശ്വിന്‍ ചെയ്തതെന്ന് ഇംഗ്ലീഷ് താരങ്ങള്‍ ആരോപിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.
ബെംഗലൂരു: ഐപിഎല്‍ താരലേത്തിലെ(IPL Auction 2022) കൗതുകകങ്ങള്‍ അവസാനിക്കുന്നില്ല. മങ്കാദിംഗിലൂടെ വിവാദപുരുഷനായ ആര്‍ അശ്വിനും( Ravichandran Ashwin) ജോസ് ബട്‌ലറും(Jos Buttler) ഒരു ടീമില്‍ കളിക്കാന്‍ പോവുകയാണ് അടുത്ത സീസണില്‍. രാജസ്ഥാന്‍ റോയല്‍സാണ് അശ്വിനെ ഇത്തവണ അഞ്ചു കോടി രൂപക്ക് ലേലത്തില്‍ ടീമിലെത്തിച്ചത്. ബട്‌ലറെ രാജസ്ഥാന്‍ നേരത്തെ നിലനിര്‍ത്തിയിരുന്നു. ഇരുവരും ഒരു ടീമില്‍ കളിക്കുമ്പോള്‍ മങ്കാദിംഗ്(Mankading) ചെയ്യാന്‍ ഇനി അശ്വിന്‍ എന്തു ചെയ്യുമെന്നാണ് ആരാധകരുടെ ചോദ്യം.
2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകന്‍ കൂടിയായിരുന്ന അശ്വിന്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് കളിയുടെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല അശ്വിന്‍ ചെയ്തതെന്ന് ഇംഗ്ലീഷ് താരങ്ങള്‍ ആരോപിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവം നടന്ന് ഒറു വര്‍ഷത്തിനുശേഷം കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന അടിക്കുറിപ്പോടെ അശ്വിന്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തു.
ലേലത്തില്‍ അശ്വിന്‍ രാജസ്ഥാനിലെത്തിയതോടടെ ബട്‌ലറുമായി ചേര്‍ന്ന് പുതിയ മങ്കാദിംഗ് പദ്ധതി തയാറാക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്.
ഇരുവരും ഒരു ടീമില്‍ എത്തിയതോടെ ഇനി ക്രിക്കറ്റിലെ മാന്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും കുറിച്ചു. സമൂഹമാധ്യമങ്ങളിലെ ആരാധക പ്രതികരണങ്ങളിലൂടെ.
