ലോകകപ്പില്‍ ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയ രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍ക്കുവേണ്ടിയും(Rajvardhan Hangargekar) വാശിയേറിയ ലേലം നടന്നു. ഹങ്കരേക്കറെ ഒന്നര കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. 1.4 കോടി രൂപവരെ മുംബൈ ഇന്ത്യന്‍സും ലേലത്തില്‍ വിളിച്ചെങ്കിലും ഒടുവില്‍ യുവതാരത്തെ ചെന്നൈ ടീമിലെത്തിച്ചു.
ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) കോടിപതികളായി ഇന്ത്യക്ക് അണ്ടര്‍-19 ലോകകപ്പ് കിരീടം സമ്മാനിച്ച കുട്ടിത്താരങ്ങളും. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി 35 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്ത രാജ് ബാവയെ(Raj Angad Bawa) വാശിയേറിയ ലേലത്തിനൊടുവില്‍ രണ്ട് കോടി രൂപക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.
ലോകകപ്പില്‍ ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയ രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍ക്കുവേണ്ടിയും(Rajvardhan Hangargekar) വാശിയേറിയ ലേലം നടന്നു. ഹങ്കരേക്കറെ ഒന്നര കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. 1.4 കോടി രൂപവരെ മുംബൈ ഇന്ത്യന്‍സും ലേലത്തില്‍ വിളിച്ചെങ്കിലും ഒടുവില്‍ യുവതാരത്തെ ചെന്നൈ ടീമിലെത്തിച്ചു.
അതേസമയം, ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകന്‍ യാഷ് ദുള്ളിനെ 50 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. ലോകകപ്പില്‍ കളിച്ച വിക്കി ഓട്‌സ്വാളിനും ഹര്‍നൂര്‍ സിംഗിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.
കോണ്‍വെ ചെന്നൈയില്‍
ആക്സിലറേറ്റഡ് ലേലത്തില്‍(ആദ്യ ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന താരങ്ങള്‍) ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയെ ഒരു കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. മലയാളി താരം കരുണ്‍ നായര്‍ക്കും ഇംഗ്ലീഷ് താരം അലക്സ് ഹെയില്‍സിനും വിന്‍ഡീസ് താരം എവിന്‍ ലൂയിസിനും ആവശ്യക്കാരുണ്ടായില്ല.