ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം പിന്മാറേണ്ടി വന്നു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ടൂര്‍ണമെന്റ് എന്നിവയിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ഷാറുഖ് പുറത്തെടുത്തത്.
ബംഗളൂരു: തമിഴ്‌നാടിന്റെ വെടിക്കെട്ട് വീരന്‍ ഷാരൂഖ് ഖാനെ (Shahrukh Khan) പഞ്ചാബ് കിംഗ്‌സ് (Punjab Kings) തിരിച്ചുകൊണ്ടുവന്നു. ഒമ്പത് കോടിയാണ് താരത്തിന് ലഭിച്ചത്. ഈ താരലേലത്തില്‍ ഒരു അണ്‍കാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം പിന്മാറേണ്ടി വന്നു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ടൂര്‍ണമെന്റ് എന്നിവയിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ഷാറുഖ് പുറത്തെടുത്തത്. അടുത്തിടെ ഇന്ത്യന്‍ ക്യാംപിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹരിയാനയുടെ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയക്കും (Rahul Tewatia) കോടികള്‍ ലഭിച്ചു. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് ഒമ്പത് കോടിക്കാണ് തെവാട്ടിയയെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കടുത്ത വെല്ലുവിളിയാണ് ഗുജറാത്ത് മറികടന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു തെവാട്ടിയ.
ഇന്ത്യന്‍ പേസര്‍ ശിവം മാവിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരിച്ചെത്തിച്ചു. 7.25 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത തിരിച്ചെത്തിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരും താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുെട മുന്‍ അണ്ടര്‍ 19 താരം സര്‍ഫറാസ് ഖാനെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷമാണ് താരത്തിന് ലഭിച്ചത്.
യുവതാരം റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തിച്ചു. മൂന്ന് കോടിയാണ് രാജസ്ഥാന്‍ മുടക്കിയത്. ഗുജറാത്ത് ടൈറ്റന്‍സാണ് പ്രധാനമായും രാജസ്ഥാന് വെല്ലുവിളിയായത്. 6.50 കോടിക്കാണ് അഭിഷേകിനെ ഹൈദരാബാദ് തിരിച്ചെത്തിച്ചത്. 5.75 കോടി വരെ ഗുജറാത്ത് ടൈറ്റന്‍സും ശ്രമിച്ചിരുന്നു. ഷഹ്ബാസ് അഹമ്മദിനെ ആര്‍സിബി 2.4 കോടിക്ക് തിരിച്ചെത്തിച്ചു.
ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബ് കിംഗ്‌സില്‍ തുടരും. 3.80 കോടിയാണ് പഞ്ചാബ് ക്രിക്കറ്റര്‍ക്ക് ലഭിച്ചത്. കമലേഷ് നാഗര്‍കോട്ടി 1.1 കോടിക്ക് ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി പന്തെറിയും.
