ശ്രീശാന്തിന്‍റെ പേര് വിളിക്കാന്‍ കാത്തിരുന്ന മടുത്ത മലയാളികള്‍ക്ക് മുന്നിലേക്കായിരുന്ന വിഷ്ണു വിനോദിന്‍റെ പേര് ലേലത്തിനെത്തിയത്. 20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു.

ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍( IPL Auction 2022) ആദ്യ ദിനത്തില്‍ ബേസില്‍ തമ്പിയിലൂടെ(Basil Thampi) ആശ്വാസം കണ്ടെത്തിയ മലയാളികള്‍ രണ്ടാം ദിനം ലേലത്തിന് അവസാനം വിഷ്ണു വിനോദിലൂടെ(Vishnu Vinod) ഇരട്ടി സന്തോഷം. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

Scroll to load tweet…

ശ്രീശാന്തിന്‍റെ പേര് വിളിക്കാന്‍ കാത്തിരുന്ന മടുത്ത മലയാളികള്‍ക്ക് മുന്നിലേക്കായിരുന്ന വിഷ്ണു വിനോദിന്‍റെ പേര് ലേലത്തിനെത്തിയത്. 20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു.

ഇഷാന്‍ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സണ്‍റൈസേഴ്സില്‍ വിഷ്ണു കളിക്കുക. വിഷ്ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.