Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ലേലത്തിന് മുമ്പ് ഇന്ത്യന്‍ പേസറെ സ്വന്തമാക്കി കൊല്‍ക്കത്ത

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകളുടെ കുപ്പായമിട്ടശേഷമാണ് ഷര്‍ദ്ദുല്‍ കൊല്‍ക്കത്തയിലെത്തുന്നത്. ഇന്ത്യന്‍ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ 31കാരനായ ഷര്‍ദ്ദുല്‍ ഭാഗമാണ്. കഴിഞ്ഞ ദിവസം ലോക്കി ഫെര്‍ഗ്യൂസനെയും റഹ്നാമുള്ള ഗുര്‍ബാസിനെയും ഗുജറാത്ത് ടീമിൽ നിന്ന് കൊല്‍ക്കത്ത റാഞ്ചിയിരുന്നു.

IPL auction: Delhi Capitals trade Shardul Thakur for KKR
Author
First Published Nov 15, 2022, 10:31 AM IST

കൊല്‍ക്കത്ത: ഐപിഎൽ താരലേലത്തിന് മുന്‍പ് ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുൽ താക്കൂറിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിൽ നിന്നാണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിൽ പഞ്ചാബ് കിംഗ്സുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ 10.75 കോടി മുടക്കിയാണ് ഷര്‍ദ്ദുലിനെ ഡൽഹി സ്വന്തമാക്കിയത്. ഡല്‍ഹിക്കായി കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ 15 വിക്കറ്റാണ് ഷര്‍ദ്ദുലിന്‍റെ നേട്ടം. 138 പ്രഹരശേഷിയില്‍ 120 റണ്‍സും ഷര്‍ദ്ദുല്‍ നേടി.

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകളുടെ കുപ്പായമിട്ടശേഷമാണ് ഷര്‍ദ്ദുല്‍ കൊല്‍ക്കത്തയിലെത്തുന്നത്. ഇന്ത്യന്‍ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ 31കാരനായ ഷര്‍ദ്ദുല്‍ ഭാഗമാണ്. കഴിഞ്ഞ ദിവസം ലോക്കി ഫെര്‍ഗ്യൂസനെയും റഹ്നാമുള്ള ഗുര്‍ബാസിനെയും ഗുജറാത്ത് ടീമിൽ നിന്ന് കൊല്‍ക്കത്ത റാഞ്ചിയിരുന്നു.

കുറ്റക്കാർ താരങ്ങളല്ല, ബിസിസിഐ; ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയുടെ കാരണവുമായി ഡാരന്‍ സമി

ഇതോടെ ലേലത്തിന് മുന്‍പ് തന്നെ 21 കോടിയിലധികം രൂപ കൊല്‍ക്കത്ത മുടക്കിക്കഴിഞ്ഞു. അതിനാൽ കൂടുതൽ താരങ്ങളെ ലേലത്തിന് മുന്‍പ് കൊല്‍ക്കത്ത ഒഴിവാക്കിയേക്കും. പാറ്റ് കമ്മിന്‍സ്, ആരോൺ ഫിഞ്ച് , സാം ബില്ലിംഗ്സ് എന്നിവരെ ഒഴിവാക്കിയാൽ കൊല്‍ക്കത്തക്ക് 11.25 കോടി രൂപ ലാഭിക്കാനാകും. ഇതില്‍ സാം ബില്ലിംഗ്സ് ഇത്തവണ ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും മികച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൊല്‍ക്കത്ത നിരയിൽ ഇല്ലാത്തത് തിരിച്ചടിയാണ്.

അതേസമയം, കൊല്‍ക്കത്തയുടെ അമന്‍ ഖാനെ ഡല്‍ഹിയും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് കൊല്‍ക്കത്തയിലെത്തിയ താരമാണ് അമന്‍ ഖാന്‍. ലേലത്തിന് മുമ്പ് കെ എസ് ഭരത്, മന്ദീപ് സിംഗ്, അശ്വിന്‍ ഹെബ്ബാര്‍, ന്യൂസിലാന്‍ഡ് താരം ടിം സീഫര്‍ട്ട് എന്നിവരെയുംണ് ഡല്‍ഹി ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്‍: ഗുജറാത്തിന്‍റെ രണ്ട് താരങ്ങളെ സ്വന്തമാക്കി കൊല്‍ക്കത്ത; ആര്‍സിബി പേസറെ റാഞ്ചി മുംബൈ

ഇത്തവണത്തെ ഐപിഎല്‍ ലേലം  ഡിസംബര്‍ 23ന് കൊച്ചിയിലാണ് നടക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം മാത്രമായിരിക്കും ലേലം. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios