കഴിഞ്ഞ ദിവസം പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് അഴിച്ചുപണി നടത്തിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയും ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ. 

മുംബൈ: ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും പരിശീലകനുമായ മാര്‍ക്ക് ബൗച്ചറെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനായി നിയമിച്ചു. നിലവിലെ പരിശീലകനായ മഹേല ജയവര്‍ധനെയ്ക്ക് മുംബൈ ഇന്ത്യന്‍സിന്‍റെ വിവിധ ഫ്രാഞ്ചൈസികുളടെ മുഖ്യ ചമുതലക്കാരനാക്കിയതോടെയാണ് പകരക്കാരനായി മാര്‍ക് ബൗച്ചറെ പരിശീലകനായി നിയമിച്ചത്. ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം പരിശീലകനായിരുന്ന ബൗച്ചര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെയാണ് പരിശീലക സ്ഥാനം രാജിവെച്ചത്.

പുതിയ പദവി വലിയ വെല്ലുവിളിയാണെന്നും അടുത്ത സീസണ് മുമ്പ് ചുമതല ഏറ്റെടുക്കുമെന്നും ബൗച്ചര്‍ പറഞ്ഞു. മുംബൈയുടെ ചരിത്രവും റെക്കോര്‍ഡും നോക്കുമ്പോള്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അതുകൊണ്ടുതന്നെ അത്തരമൊരു ടീമിന്‍റെ പരിശീലക ചുമതല എന്നത് തന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണെന്നും ബൗച്ചര്‍ പറഞ്ഞു.

Scroll to load tweet…

കഴിഞ്ഞ ദിവസം പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് അഴിച്ചുപണി നടത്തിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയും ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ.

ഈ ടീം ആദ്യ റൗണ്ടില്‍ പുറത്തായില്ലെങ്കിലാണ് അത്ഭുതം; പാക് ടീം സെലക്ഷനെതിരെ അക്തര്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുള്ള പരിചയമാണ് മാര്‍ക്ക് ബൗച്ചറുടെ കൈമുതല്‍. 2016 ഓഗസ്റ്റില്‍ ടൈറ്റാന്‍സിനെ അഞ്ച് ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ചാണ് ബൗച്ചര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്നതാണ് മാര്‍ക് ബൗച്ചര്‍ക്കുള്ള വിശേഷണം. രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍(999) എന്ന റെക്കോര്‍ഡ് ബൗച്ചര്‍ക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡും ബൗച്ചര്‍ക്കാണ്.