ഇത്തവണ ഐപിഎല്ലിന് വരുമ്പോള്‍ മോശം ഫോമിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ ആരാധകര്‍. എന്നാല്‍ ഇത്തവണ 29, 48, 27*, 67, 28, 40, 26, 68*, 40*, 54, 48*, 35, 73*,57 എന്നിങ്ങനെ സ്ഥിരതയുടെ പര്യായമായ സൂര്യകുമാറിന്‍റെ ബാറ്റിംഗ് ശരാശരി 71.11 ഉം സ്ട്രൈക്ക് റേറ്റ് 167.98 ആണ്. 

മുംബൈ: ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുനുള്ള ഓറഞ്ച് ക്യാപ്പിനായി പോരാട്ടം മുറുകുന്നു. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ 57 റണ്‍സടിച്ച് മുംബൈയുടെ ടോപ് സ്കോററായ സൂര്യകുമാര്‍ യാദവ് റൺവേട്ടക്കാരില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയതിനൊപ്പം ഒന്നാം സ്ഥാനത്തുള്ള സായ് സൂദര്‍ശനും രണ്ടാം സ്ഥാനത്തുളള ശുഭ്മാന്‍ ഗില്ലുമായുള്ള അകലം ഗണ്യമായി കുറച്ചു.

14 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 640 റണ്‍സുമായാണ് സൂര്യകുമാര്‍ മൂന്നാമത് തടരുന്നത്. 649 റണ്‍സുള്ള ശുഭ്മാന്‍ ഗില്‍ രണ്ടാമതും 679 റണ്‍സുള്ള സായ് സുദര്‍ശന്‍ ഒന്നാമതുമാണ്. ഇത്തവണ ഐപിഎല്ലിന് വരുമ്പോള്‍ മോശം ഫോമിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ ആരാധകര്‍. എന്നാല്‍ ഇത്തവണ 29, 48, 27*, 67, 28, 40, 26, 68*, 40*, 54, 48*, 35, 73*,57 എന്നിങ്ങനെ സ്ഥിരതയുടെ പര്യായമായ സൂര്യകുമാറിന്‍റെ ബാറ്റിംഗ് ശരാശരി 71.11 ഉം സ്ട്രൈക്ക് റേറ്റ് 167.98 ആണ്.

ഇന്നലെ മുംബൈക്കെതിരെ 16 പന്തില്‍ 13റണ്‍സുമായി നിരാശപപ്പെടുത്തിയ പ്രഭ്‌സിമ്രാന്‍സിംഗ് റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. 14 മത്സരങ്ങളില്‍ 499 റണ്‍സുള്ള പ്രഭ്‌സിമ്രാൻ പതിനൊന്നാം സ്ഥാനത്തേക്ക് വീണു.ഇന്നലെ മുംബൈക്കെതിരെ 26 റണ്‍സുമായി പുറത്താകാതെ നിന്ന് പഞ്ചാബിന്‍റെ ഫിനിഷറായ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 514 റണ്‍സുമായി ടോപ് 10ല്‍ തിരിച്ചെത്തി. ഒമ്പതാമതാണ് ശ്രേയസ് ഇപ്പോള്‍.

റണ്‍വേട്ടക്കാരില്‍ ആദ്യ 10ലുള്ള ബാറ്റര്‍മാരെല്ലാം 500 കടന്നവരാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ടോപ് 3 സായ് സുദര്‍ശനും ഗില്ലും സൂര്യകുമാറും നിലയുറപ്പിക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷ് (560), യശസ്വി ജയ്സ്വാള്‍(559), വിരാട് കോലി(548), കെ എല്‍ രാഹുല്‍(539), ജോസ് ബട്‌ലര്‍(538), ശ്രേയസ് അയ്യര്‍(514), നിക്കോളാസ് പുരാന്‍(511) എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍. ഇന്നലെ മുംബൈക്കെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യ ആദ്യ 15ല്‍ എത്തിയതാണ് മറ്റൊര പ്രധാനമാറ്റം. 14 കളികളില്‍ 424 റണ്‍സുമായി പതിനഞ്ചാം സ്ഥാനത്താണ് പ്രിയാൻഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക