Asianet News MalayalamAsianet News Malayalam

ഐപിഎല്‍ വീണ്ടും മാറ്റി; പുതിയ തിയതിയെ കുറിച്ച് ബിസിസിഐ പറയുന്നതിങ്ങനെ

ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റി. എന്നാല്‍ ഈ സമയത്തും തുടങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ടൂര്‍ണമെന്റ് രണ്ടാം തവണയും മാറ്റിവെക്കുകയായിരുന്നു.
IPL postponed again because of lock down
Author
Mumbai, First Published Apr 14, 2020, 5:45 PM IST
മുംബൈ: ഇന്ത്യയില്‍ ലോക്കഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റി. എന്നാല്‍ ഈ സമയത്തും തുടങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ടൂര്‍ണമെന്റ് രണ്ടാം തവണയും മാറ്റിവെക്കുകയായിരുന്നു.

ബുധനാഴ്ച ലോക്ക്ഡൗണ്‍ തീരാനിരിക്കെയാണ് കേന്ദ്രം ഇതു മേയ് ആദ്യവാരം വരെ നീട്ടാന്‍ തീരുമാനിച്ചത്. ഐപിഎല്‍ നീട്ടിവെക്കുന്നതായി ബിസിസിഐ വക്താക്കള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ രണ്ടാം ഘട്ടം അവസാനിക്കാതെ ഐപിഎല്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഐപിഎല്ലിനെ കുറിച്ച് ഇനി ചിന്തിക്കേണ്ടില്ലെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മല്‍സരവും നടത്താന്‍ സാധിക്കുന്ന അവസ്ഥയല്ലയുള്ളത്. പുരോഗതി ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
 
Follow Us:
Download App:
  • android
  • ios