Asianet News MalayalamAsianet News Malayalam

ജഡേജ ചെന്നൈ വിടുന്നു, അടുത്ത സീസണില്‍ പുതിയ ടീമിലേക്ക് ?

ഐപിഎല്ലിനിടെ പരിക്കേറ്റശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലൂടെ കായികക്ഷമത വീണ്ടെടുകകാനുള്ള ശ്രമങ്ങളില്‍ മുഴുകിയ ജഡേജ ഇക്കാര്യങ്ങളൊന്നും ചെന്നൈ ടീമിനെ അറിയിച്ചിരുന്നില്ല. പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി തിളങ്ങുകയും ചെയ്തിരുന്നു.

IPL Ravindra Jadeja and CSK set to part way reports
Author
Chennai, First Published Aug 15, 2022, 5:08 PM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മുന്‍ നായകനും വിശ്വസ്ത താരവുമായിരുന്ന രവീന്ദ്ര ജഡേജ വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ സീസണുശേഷം ചെന്നൈ ടീമുമായി ഓണ്‍ ലൈനിലോ ഓഫ് ലൈനിലോ യാതൊരു ബന്ധവും ജഡേജ പുലര്‍ത്തുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ ജഡേജ അടുത്ത സീസണില്‍ ചെന്നൈ കുപ്പായത്തിലുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. . ചെന്നൈ ടീം അംഗങ്ങളെല്ലാം എല്ലാ കാലത്തും കുടുംബാംഗങ്ങളെ പോലെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീം വിട്ടശേഷം ജഡേജ ചെന്നൈ ടീം മാനേജ്മെന്‍റുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല.

മത്സരം ഗപ്റ്റിലും രോഹിത് ശര്‍മയും തമ്മിലാണ്! ടി20 റണ്‍വേട്ടയില്‍ ഒരിക്കല്‍കൂടി ന്യൂസിലന്‍ഡ് താരം മുന്നില്‍

ഐപിഎല്ലിനിടെ പരിക്കേറ്റശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലൂടെ കായികക്ഷമത വീണ്ടെടുകകാനുള്ള ശ്രമങ്ങളില്‍ മുഴുകിയ ജഡേജ ഇക്കാര്യങ്ങളൊന്നും ചെന്നൈ ടീമിനെ അറിയിച്ചിരുന്നില്ല. പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി തിളങ്ങുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ എം എസ് ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ജഡേജക്ക് കീഴില്‍ ചെന്നൈക്ക് എട്ടുകളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ ജയിക്കാനായുള്ളു. തുടര്‍ന്ന് ജഡേജയെ മാറ്റി ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയെ തന്നെ ചെന്നൈ ടീം മാനേജ്‌മെന്‍റ് തിരികെ കൊണ്ടുവന്നു. പിന്നാലെ പരിക്കിനെ തുടര്‍ന്ന് ടീമിലെ സ്ഥാനവും ജഡേജക്ക് നഷ്ടമായി. ഇതിന് ശേഷം ജഡേജയും ചെന്നൈ ടീമും അത്ര രസത്തിലല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ടുവര്‍മായി സമൂഹമാധ്യങ്ങളില്‍ ചെയ്ത പോസ്റ്റുകളെല്ലാം നീക്കുകയും ചെയ്തിരുന്നു.

ഏകദിന ലോകകപ്പിന് മുമ്പ് കോലിയുടെ സ്ഥാനം മറ്റൊരാള്‍ കയ്യടക്കും; യുവതാരത്തെ കുറിച്ച് മുന്‍ സെലക്റ്റര്‍

കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ധോണിയേക്കാള്‍ കൂടുതല്‍ തുട മുടക്കിയാണ് ചെന്നൈ ജഡേജയെ നിലനിര്‍ത്തിയത്. എന്നാല്‍ ചൈന്നയില്‍ കളിച്ചേ വിരമിക്കൂവെന്ന ധോണിയുടെ പ്രസ്താവനയോടെ അടുത്ത സീസണിലും ചെന്നൈയെ ധോണിയെ നയിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചെന്നൈ ടീമില്‍ കളിച്ചാലും കളിക്കാരനെന്ന നിലയില്‍ ജഡേജ തുടരേണ്ടിവരും.

Follow Us:
Download App:
  • android
  • ios