മുംബൈ: ടൈറ്റില്‍ സ്പോണ്‍സറായി ഡ്രീം ഇലവന്‍ എത്തിയ പശ്ചാത്തലത്തില്‍ ഈ സീസണിലേക്കുള്ള പുതിയ ലോഗോ പുറത്തിറക്കി ഐപിഎല്‍. ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്പോണ്‍സര്‍മാരുടെ പേരുവെച്ചുള്ള ലോഗോ പുറത്തിറക്കിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പുതിയ ലോഗോ പങ്കുവെച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് ഐപിഎല്ലിന്റെ ഈ സീസണിലെ സ്പോണ്‍സര്‍മാരായ ഡ്രീം ഇലവനെ ബിസിസിഐ തെരഞ്ഞെടുത്തത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്കും ബിസിസിഐക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് വിവോ ഈ വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് സ്വയം മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.


സ്പോണ്‍സര്‍ഷിപ്പ് ബിഡ്ഡില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 222 കോടി രൂപ രേഖപ്പെടുത്തിയാണ് ഡ്രീം ഇലവന്‍ ഈ സീസണിലെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ടാറ്റാ ഗ്രൂപ്പും ബൈജൂസ് ആപ്പും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ടാറ്റാ സണ്‍സ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് ബിഡ്ഡില്‍ ക്വാട്ട് ചെയ്തത്. മറ്റൊരു കമ്പനിയായ യുഎന്‍ അക്കാദമി ഫോര്‍ 210 കോടി രൂപ ക്വാട്ട് ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Now taking guard 👉 #Dream11IPL 👏🏻 . Congratulations, @dream11! . #OneFamily @iplt20

A post shared by Mumbai Indians (@mumbaiindians) on Aug 20, 2020 at 1:25am PDT

440 കോടി രൂപയാണ് വിവോ ഒരു വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പായി ബിസിസിഐക്ക് നല്‍കിയിരുന്നത്. ഇതിന്റെ പകുതി തുകക്കാണ് ഡ്രീം ഇലവന് ഈ സീസണിലെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചത്.ഐപിഎല്ലിന് പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീ്ഗ്, എന്‍ബിഎ, പ്രോ കബഡി ലീഗ്, ബിഗ് ബാഷ് ലീഗ് എന്നിവയായുമെല്ലാം ഡ്രീം ഇലവന് സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്.