ആര്‍സിബി അക്കൗണ്ടില്‍ നിന്ന് ഇന്ന് വരുന്ന ട്വീറ്റുകള്‍ക്കോ റീ ട്വീറ്റുകള്‍ക്കോ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും സംഭവത്തില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ആര്‍സിബി അധികൃതര്‍ വ്യക്തമാക്കി.ട്വിറ്റര്‍ ടീമുമായി ചേര്‍ന്ന് അക്കൗണ്ടിന്‍റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ബെംഗലൂരു: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ട്വിറ്ററിലെ‍ ഡിസ്പ്ലേ ചിത്രം മാറ്റിയ ഹാക്കര്‍മാര്‍ പ്രൊഫൈലിന്‍റെ പേരും മാറ്റി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പകരം 'Bored Ape Yacht Club’എന്നാണ് പ്രൊഫൈലിലെ പേര് മാറ്റിയത്.ഇത് രണ്ടാം തവണയാണ് ആര്‍സിബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്.

എന്‍എഫ്ടിയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ആര്‍സിബിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് അരാധകരാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ആര്‍സിബി അദികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇന്ന് രാവിലെ നാലു മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ട്വിറ്റര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണെന്നും അക്കൗണ്ട് ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നും ആര്‍സിബി വ്യക്തമാക്കി.

Scroll to load tweet…

ഹഗ്ഗിംഗ് ഡേയില്‍ ഹിറ്റ്‌മാന് കുട്ടി ആരാധകന്‍റെ ആലിംഗനം; അതും സിക്‌സിന് പിന്നാലെ മൈതാനത്തിറങ്ങി

ആര്‍സിബി അക്കൗണ്ടില്‍ നിന്ന് ഇന്ന് വരുന്ന ട്വീറ്റുകള്‍ക്കോ റീ ട്വീറ്റുകള്‍ക്കോ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും സംഭവത്തില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ആര്‍സിബി അധികൃതര്‍ വ്യക്തമാക്കി.ട്വിറ്റര്‍ ടീമുമായി ചേര്‍ന്ന് അക്കൗണ്ടിന്‍റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ആര്‍സിബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെ പരിഹാസവുമായി ആരാധകരും രംഗത്തെത്തി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ കറാച്ചി കിംഗ്സിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്ക് വെല്ലുവിളിയാണ് ആര്‍സിബിയെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. 2021 സെപ്റ്റംബറിലും സമാനമായ രീതിയില്‍ ആര്‍സിബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് ആര്‍സിബിക്ക് അക്കൗണ്ടിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനായത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…