Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, ഇരുടീമിലും മാറ്റം; ഹൈദരാബാദ് ടീമില്‍ സൂപ്പര്‍ താരം തിരിച്ചെത്തി

അഫ്ഗാന്‍ താരം മുഹമ്മദ് നബിക്ക് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. സീസണില്‍ വില്യംസണിന്‍റെ ആദ്യമത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ മെല്ലെപ്പോക്കിന് ഏറെ പഴികേട്ട വൃദ്ധിമാന്‍ സാഹക്ക് പകരം അബ്ദുള്‍ സമദ് ഹൈദരാബാദ് ടീമിലെത്തി.

IPL2020 Hyderabad vs Delhi live updates, Delhi Won the toss
Author
Dubai - United Arab Emirates, First Published Sep 29, 2020, 7:15 PM IST

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെര‍ഞ്ഞെടുത്തു. കൊല്‍ക്കത്തയോട് കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.

അഫ്ഗാന്‍ താരം മുഹമ്മദ് നബിക്ക് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. സീസണില്‍ വില്യംസണിന്‍റെ ആദ്യമത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ മെല്ലെപ്പോക്കിന് ഏറെ പഴികേട്ട വൃദ്ധിമാന്‍ സാഹക്ക് പകരം അബ്ദുള്‍ സമദ് ഹൈദരാബാദ് ടീമിലെത്തി.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോണിലുള്ള ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസര്‍ ആവേശ് ഖാന് പകരം ഇഷാന്ത് ശര്‍മ അന്തിമ ഇലവനിലെത്തി.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Abdul Samad, Abhishek Sharma, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Rishabh Pant(w), Shreyas Iyer(c), Shimron Hetmyer, Marcus Stoinis, Axar Patel, Amit Mishra, Kagiso Rabada, Ishant Sharma, Anrich Nortje.

 

 

Follow Us:
Download App:
  • android
  • ios