ജോഫ്രാ ആര്‍ച്ചറിന് ഇന്ന് ഇംഗ്ലണ്ട് ടീമിൽ അരങ്ങേറ്റം. പരമ്പരയിലെ ഏക ഏകദിനം ഡബ്ലിനിൽ.
ഡബ്ലിന്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഏക മത്സരം ഇന്ന് ഡബ്ലിനിൽ നടക്കും. ഇംഗ്ലീഷ് ജേഴ്സിയിൽ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന ജോഫ്രാ ആര്‍ച്ചറാണ് ശ്രദ്ധാകേന്ദ്രം. ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ടീമിൽ ഇടം കണ്ടെത്തിയേക്കും.
ഇന്ത്യന്‍ സമയം വൈകീട്ട് 3.15നാണ് മത്സരം തുടങ്ങുന്നത്. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീമിൽ ജോ റൂട്ട്, ആദിൽ റഷീദ്, ജേസൺ റോയ് തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട്. വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡാണ് അയര്‍ലന്‍ഡ് നായകന്‍. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലാണ് ഇംഗ്ലണ്ട് തുടര്‍ന്ന് കളിക്കുന്നത്. ഈ മാസം തുടങ്ങുന്ന ലോകകപ്പില്‍ കിരീടസാധ്യത കൂടുതൽ കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്.
