നാട്ടില്‍ കളിക്കുമ്പോള്‍ അതിന്‍റെ ആനുകൂല്യം എടുക്കുന്നതില്‍ തെറ്റൊന്നും താന്‍ കാണുന്നില്ലെന്നും ഡൂള്‍ പറഞ്ഞു. വാര്‍ത്തയില്‍ ഇടം നേടാന്‍ വേണ്ടിയോ ഫോളോവേഴ്സിന്‍റെ എണ്ണം കൂട്ടാനോ ഒക്കെയാണ് പലരും പിച്ചിനെ കുറ്റം പറയുന്നത്.
ദില്ലി: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയ ഒരു ടെസ്റ്റെങ്കിലും ജയിച്ചാല്‍ അത്ഭുതമാകുമെന്ന് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍. മഴ കനിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് പരമ്പര 4-0ന് തൂത്തുവാരുമെന്നും ഡൂള്‍ പറഞ്ഞു. വരാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ ഒന്നിലെങ്കിലും ഓസ്ട്രേലിയ ഒരു ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുകയോ സ്റ്റീവ് സ്മിത്തോ മാര്‍നസ് ലാബുഷെയ്നോ അവിസ്മണീയ ഇന്നിംഗ്സ് കാഴ്ചവെക്കുക്കയോ ചെയ്താല്‍ ഒരുപക്ഷെ ഓസീസ് പരമ്പരയില്‍ ഒരു ടെസ്റ്റെങ്കിലും ജയിച്ചേക്കാം. അല്ലെങ്കില്‍ മഴ കാരണം മത്സരം മുടങ്ങണം. ഇത് രണ്ടും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര 4-0ന് സ്വന്തമാക്കുമെന്നും ഡൂള്‍ സ്പോര്‍ട്സ് യാരിയോട് പറഞ്ഞു.
നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റിലെ സ്പിന്‍ പിച്ചിനെ വിമര്‍ശിച്ച് നിരവധി ഓസീസ് താരങ്ങള്‍ രംഗത്തുവന്നെങ്കിലും നാട്ടില്‍ കളിക്കുമ്പോള്‍ അതിന്‍റെ ആനുകൂല്യം എടുക്കുന്നതില്‍ തെറ്റൊന്നും താന്‍ കാണുന്നില്ലെന്നും ഡൂള്‍ പറഞ്ഞു. വാര്‍ത്തയില്‍ ഇടം നേടാന്‍ വേണ്ടിയോ ഫോളോവേഴ്സിന്‍റെ എണ്ണം കൂട്ടാനോ ഒക്കെയാണ് പലരും പിച്ചിനെ കുറ്റം പറയുന്നത്. അടുത്തിടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയയില്‍ ഒരുക്കിയ പിച്ചുകള്‍ അവര്‍ക്ക് അനുകൂലമായിരുന്നില്ലെന്ന് പറയാനാകുമോ.
ഓസീസിനെ ദില്ലിയിലും വെള്ളംകുടിപ്പിക്കാന്‍ ടീം ഇന്ത്യ; ആരുടെ കസേരയിളകും? സാധ്യതാ ഇലവന്‍

നിലവാരമില്ലാത്ത പിച്ചല്ലെങ്കില്‍ പിന്നെ വേറെന്താണ് പ്രശ്നം. അത് ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറില്‍ തന്നെ സ്പിന്‍ ചെയ്യുന്ന പിച്ചാണെങ്കില്‍ പോലും പ്രശ്നമല്ല. ഇന്നത്തെ തലമുറയിലുള്ള താരങ്ങള്‍ സച്ചിനെയോ ലാറയെയോ ലക്ഷ്മണിനെയോ ദ്രാവിഡിനിയോപോലെ സ്പിന്നര്‍മാരെ നന്നായി കളിക്കുന്നവരല്ല. അതിപ്പോള്‍ ഇപ്പോഴത്തെ തലമുറയിലെ ഇന്ത്യന്‍ താരങ്ങളെ എടുത്താല്‍ പോലും അവര്‍ മുന്‍ഗാമികളെപ്പോലെ സ്പിന്നര്‍മാരെ നേരിടാന്‍ മിടുക്കുള്ളവരല്ല.
പിന്നെ മറ്റ് രാജ്യങ്ങളിലെ താരങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍ കുറച്ചു കൂടി നന്നായി സ്പിന്‍ കളിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടുതന്നെ നാട്ടില്‍ കളിക്കുമ്പോള്‍ അവര്‍ക്കതിന്‍റെ അനുകൂല്യം കിട്ടുന്നുമുണ്ട്. പിച്ചിന്‍റെ നിറം പച്ചയോ തവിട്ടോ എന്തുമാകട്ടെ, അതിനെക്കുറിച്ച് താന്‍ ഒരിക്കലും പരാതി പറയില്ലെന്നും ഡൂള്‍ പറഞ്ഞു. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. 17ന് ഡല്‍ഹിയിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
