ബൗണ്ടറികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ലോക ചാമ്പ്യന്‍മാരെ തെരഞ്ഞെടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കുന്നത് തന്‍റെ ജോലിയല്ലെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ക്യാപ്റ്റന്‍സ് ഡേയില്‍ സൗഹൃദം പുതുക്കി നായകന്‍മാര്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും ക്യാപ്റ്റന്‍മാരാണ് ലോകകപ്പിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനായി ഒത്തു ചേര്‍ന്നത്.
ഫോട്ടോ ഷൂട്ടിന് മുന്നോടിയായി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ക്യാപ്റ്റന്‍മാര്‍ തയാറായി. 2019ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാവുമെന്നും വില്യംസണ്‍ പ്രതീക്ഷ പങ്കുവെച്ചു. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ ലോകകപ്പ് ഫൈനില്‍ നേടി ബൗണ്ടറികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്.
ബൗണ്ടറികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ലോക ചാമ്പ്യന്‍മാരെ തെരഞ്ഞെടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കുന്നത് തന്‍റെ ജോലിയല്ലെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം.സന്നാഹ മത്സരങ്ങള്‍ മഴ കൊണ്ടുപോയെങ്കിലും കഴിഞ്ഞ മാസം ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരെയും കളിച്ചതിനാല്‍ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു. നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മികച്ച പ്രകടനം പുറത്തെടുക്കാനും കളി ആസ്വദിച്ച് കളിക്കാനുമാണ് ശ്രമിക്കുകയെന്നും രോഹിത് വ്യക്തമാക്കി.
ചൈനയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏഷ്യന്‍ ഗെയിംസിൽ എക്കാലത്തെയും വലിയ മെഡൽ വേട്ട
ഹൈദരാബാദില്‍ ലഭിച്ച സ്വീകരണത്തില്‍ അമ്പരന്നുവെന്നും ഇന്ത്യയിലാണെന്ന് പോലും തോന്നിയില്ലെന്നും സ്വന്തം നാട്ടിലെത്തിയ പ്രതീതിയായിരുന്നുവെന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു. ഹൈദരാബാദി ബിരിയാണി എങ്ങനെയുണ്ടായിരുന്നു എന്ന് രവി ശാസ്ത്രി പാക് നായകന്‍ ബാബര്‍ അസമിനോട് ചോദിച്ചപ്പോല്‍ നല്ല ടേസ്റ്റുണ്ടായിരുന്നുവെന്നും കുറച്ച് സ്പൈസി ആണെന്നും ബാബര്‍ മറുപടി നല്‍കി. ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണെന്നും ബാബര്‍ പറഞ്ഞു. ലോകകപ്പില്‍ ബൗളിംഗാണ് പാകിസ്ഥാന്‍ യഥാര്‍ത്ഥ കരുത്തെന്നും ബാബര്‍ പറഞ്ഞു.
