ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ബഷീറിന് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. വിസ നടപടികള്‍ ശരിയായതിന തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ചയാണ് താരം ഇന്ത്യയിലെത്തിയത്.
വിശാഖപണട്ടം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്തി. നാളെ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ്. മാര്‍ക്ക് വുഡിന് പകരമാണ് ആന്‍ഡേഴ്‌സണ്‍ ടീമിലെത്തുന്നത്. സ്പിന്നര്‍ ഷൊയ്ബ് ബഷീറും ടീമിലുണ്ട്. കാല്‍മുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചാണ് പുറത്തായത്. ഈ രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിട്ടുള്ളത്. മൂന്ന് സ്പിന്നര്‍മാരും ഒരു പേസറുമാണ് ടീമിലുള്ളത്.
ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ബഷീറിന് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. വിസ നടപടികള്‍ ശരിയായതിന തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ചയാണ് താരം ഇന്ത്യയിലെത്തിയത്. 20കാരനായ ബഷീറിന്റെ അരങ്ങേറ്റമായിരിക്കും നാളെ. ഈ പരമ്പരയില്‍ അരങ്ങേറുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ബഷീര്‍. നേരത്തെ, ടോം ഹാര്‍ട്‌ലിയും അരങ്ങേറ്റം നടത്തിയിരുന്നു. ഹൈദരാബാദില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത് ഹാര്‍ട്‌ലിയായിരുന്നു. ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു. 230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ നേടി.
196 റണ്‍സ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആര്‍ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 436 റണ്‍സാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
