Asianet News MalayalamAsianet News Malayalam

ഇങ്ങനെയായിരിക്കണം പരിശീലകന്‍! കാര്യങ്ങള്‍ ഇങ്ങനെയങ്കില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തൂത്തുവാരിയാലും അത്ഭുതമില്ല

ഇംഗ്ലണ്ട് കോച്ച് ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ വാക്കുകളാണ് വൈറലാവുന്നത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് സ്‌കോര്‍ പിന്തുടരാനിരങ്ങുമ്പോള്‍ മക്കല്ലം എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കിയത്

james anderson on what brendon mcCullum said before second innings
Author
First Published Feb 4, 2024, 9:09 PM IST

വിശാഖപട്ടണം: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ട് ദിവസം ഒമ്പത് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി വേണ്ടത് 332 റണ്‍സാണ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 67 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റിന്റെ (28) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും എന്തിനും പോന്ന സാക് ക്രൗളി (29) ക്രീസിലുണ്ട്. നെറ്റ് വാച്ച്മാന്‍ റെഹാന്‍ അഹമ്മദ് (9) അദ്ദേഹത്തിന് കൂട്ട്. ഒല്ലി പോപ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയവര്‍ ഇറങ്ങാനുണ്ട്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ അതിലേക്ക് 255 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 396നെതിരെ ഇംഗ്ലണ്ട് 253ന് പുറത്താവുകയായിരുന്നു.

ഇതിനിടെ ഇംഗ്ലണ്ട് കോച്ച് ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ വാക്കുകളാണ് വൈറലാവുന്നത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് സ്‌കോര്‍ പിന്തുടരാനിരങ്ങുമ്പോള്‍ മക്കല്ലം എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കിയത്. ''ഇന്ത്യ 600 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ വച്ചാല്‍ പോലും, സകലതും മറന്ന് ശ്രമിച്ച് നോക്കാനാണ് ശ്രമിക്കുക.'' ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ഇന്ത്യ ഇന്ന് ബാറ്റ് ചെയ്യുമ്പോള്‍ വെപ്രാളപ്പെട്ടുവെന്നും എത്ര റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെക്കണമെന്ന് അവര്‍ക്ക് അറിയാതെ പോയെന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിചേര്‍ത്തു. എന്തായാലും മക്കല്ലത്തിന്റെ വാക്കുകളെ എന്തായാലും ഇന്ത്യ പേടിക്കേണ്ടിവരും. രണ്ട് ദിനം ശേഷിക്കെ സന്ദര്‍ശകര്‍ക്ക് എത്തിപ്പിടിക്കാവുന്ന സ്‌കോറാണിത്.

399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നല്ല രീതിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ക്രൗളി-ഡക്കറ്റ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇന്നത്തെ മത്സരം തീരുന്നതിന് തൊട്ടുമുമ്പ് ഡക്കറ്റിനെ അശ്വിന്‍ വീഴ്ത്തിയത് ആശ്വാസമായി. ശേഷം മൂന്ന് ഓവറുകള്‍ ക്രൗളി-റെഹാന്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നാലാം ദിനം ബുമ്രയുടെ മറ്റൊരു മായാജാലത്തിനാണ് ഇന്ത്യയും ആരാധകരും കാത്തിരരിക്കുന്നത്. നേരത്തെ, ഇന്ത്യയെ രക്ഷിച്ചത് ഗില്ലിന്റെ സെഞ്ചറിയായിരുന്നു. 104 റണ്‍സാണ് ഗില്‍ നേടിയത്. ശേഷിക്കുന്ന ആര്‍ക്കും ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചില്ല. അക്‌സര്‍ പട്ടേലാണ് അടുത്ത മികച്ച സ്‌കോറര്‍. ശ്രേയസ് അയ്യര്‍ (29), ആര്‍ അശ്വിന്‍ (29) എന്നിവരുടൈ ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇതിലും പരിതാപകരമായേനെ.

സെഞ്ചുറി ഇല്ലായിരുന്നെങ്കില്‍ ഗില്‍ തീര്‍ന്നേനെ! താരത്തെ ഒഴിവാക്കാന്‍ മാനേജ്‌മെന്‍റ് നിര്‍ണായക നീക്കം നടത്തി

Latest Videos
Follow Us:
Download App:
  • android
  • ios