Asianet News MalayalamAsianet News Malayalam

ബുമ്രയ്‌ക്കൊപ്പമെത്തിയിട്ടും ചാഹലിന് പര്‍പ്പിള്‍ ക്യാപ്പില്ല! തിരിച്ചടി നേരിട്ടത് ഒരൊറ്റ കാരണത്താല്‍

മുംബൈക്കെതിരെ ചാഹല്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുമ്രയ്ക്കാവട്ടെ വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പഞ്ചാബ് കിംഗ്‌സ് പേസര്‍ ഹര്‍ഷല്‍ പട്ടേലിനും 13 വിക്കറ്റാണുള്ളത്.

jasprit bumrah continues on the top ipl 2024 most wicket takers
Author
First Published Apr 23, 2024, 4:54 PM IST

ജയ്പൂര്‍: ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ജസ്പ്രിത് ബുമ്രയ്‌ക്കൊപ്പമെത്തിയിട്ടും പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാനാവാതെ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍. ഇരുവര്‍ക്കും 13 വിക്കറ്റുകളുണ്ട്. എന്നാല്‍ മികച്ച ശരാശരിയാണ് മുംബൈ ഇന്ത്യന്‍സ് പേസറായ ബുമ്രയെ ഒന്നാമതാക്കിയത്. 192 പന്തുകളില്‍ ബുമ്ര 204 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 15.69 ശരാശരിയുണ്ട് താരത്തിന്. ചാഹലവാട്ടെ 180 പന്തുകളില്‍ വിട്ടുകൊടുത്തത് 265 റണ്‍സാണ്. 20.38 ശരാശരിയുണ്ട് താരത്തിന്. 180 പന്തില്‍ 265 റണ്‍സ് താരം വിട്ടുകൊടുത്തു.

ഇന്നലെ മുംബൈക്കെതിരെ ചാഹല്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുമ്രയ്ക്കാവട്ടെ വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പഞ്ചാബ് കിംഗ്‌സ് പേസര്‍ ഹര്‍ഷല്‍ പട്ടേലിനും 13 വിക്കറ്റാണുള്ളത്. 21.38 ശരാശരിയിലാണ് ഹര്‍ഷലന്റെ നേട്ടം. 174 പന്തില്‍ 278 റണ്‍സ് ഹര്‍ഷല്‍ വിട്ടുകൊടുക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിന്റെ തന്നെ ജെറാള്‍ഡ് കോട്‌സ്വീ നാലാം സ്ഥാനത്ത്. 12 വിക്കറ്റുകള്‍ കോട്‌സ്വീ വീഴ്ത്തി. 11 വിക്കറ്റ് വീതം നേടിയ സാം കറന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ അടുത്ത രണ്ട് സ്ഥാനങ്ങളില്‍. 

അതേസമയം, 38 റണ്‍സ് നേടിയതോടെ സഞ്ജു ഓറഞ്ച് ക്യാപ്പിനുള്ള യാത്രയില്‍ നാലാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു. 

റണ്‍വേട്ടയിലും സഞ്ജുവിന്റെ കുതിപ്പ്! രോഹിത്തിന് ഒരു സ്ഥാനം നഷ്ടം; ആദ്യ പത്തില്‍ മൂന്ന് രാജസ്ഥാന്‍ താരങ്ങള്‍

മറ്റൊരു രാജസ്ഥാന്‍ റിയാന്‍ പരാഗ് മൂന്നാം സ്ഥാനത്തുണ്ട്. ഏഴ് ഇന്നിംഗ്സില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. മുംബൈക്കെതിരായ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 379 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

Follow Us:
Download App:
  • android
  • ios