Asianet News MalayalamAsianet News Malayalam

ഇം​ഗ്ലണ്ട് പര്യടനത്തിൽ ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

കരിയറിന്റെ തുടക്കകാലത്ത് ടി20 ബൗളറായി പരി​ഗണിച്ചിരുന്ന ബുമ്ര 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ടെസ്റ്റിൽ അരങ്ങേറിയത്. അതിനുശേഷം ബുമ്രയും ഷമിയും ഇഷാന്തും ഉമേഷും അടങ്ങുന്ന ഇന്ത്യൻ പേസ് നിര ഏത് എതിരാളിയുടെയും നെഞ്ചിടിപ്പുകൂട്ടുന്നതായി മാറുകയും ചെയ്തു.

Jasprit Bumrah could break Kapil Dev's fastest 100 wicket record on England tour
Author
Mumbai, First Published Jun 1, 2021, 6:35 PM IST

മുംബൈ:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇന്ത്യൻ ടീം നാളെയാണ് ലണ്ടനിലേക്ക് യാത്ര തിരിക്കുന്നത്. മുംബൈയിൽ ക്വാറന്റീനിൽ കഴിയുന്ന ഇന്ത്യൻ താരങ്ങൾ ഇം​ഗ്ലണ്ടിലെത്തിയശേഷവും ക്വാറന്റീനിൽ കഴിയണം. ഇതിനുശേഷമാകും അടുത്ത മാസം 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഒരു മാസത്തെ ഇടവേള കഴിഞ്ഞ് ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

സമീപകാലത്ത് വിദേശ പിച്ചുകളിൽ ഏറ്റവും കൂടുതൽ തിളങ്ങുന്ന പേസ് ബൗളിം​ഗ് നിരയാണ് ഇന്ത്യയുടേത്. ഇന്ത്യൻ പേസാക്രമണത്തിന്റെ കുന്തമുനയാകട്ടെ ജസ്പ്രീത് ബുമ്ര എന്ന 27കാരനും. കരിയറിന്റെ തുടക്കകാലത്ത് ടി20 ബൗളറായി പരി​ഗണിച്ചിരുന്ന ബുമ്ര 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ടെസ്റ്റിൽ അരങ്ങേറിയത്. അതിനുശേഷം ബുമ്രയും ഷമിയും ഇഷാന്തും ഉമേഷും അടങ്ങുന്ന ഇന്ത്യൻ പേസ് നിര ഏത് എതിരാളിയുടെയും നെഞ്ചിടിപ്പുകൂട്ടുന്നതായി മാറുകയും ചെയ്തു.

Also Read:ക്ലാസിക്ക് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; ആറ് വയസുകാരി ഫാത്തിമയ്ക്ക് കയ്യടിച്ച് ജമീമ റോഡ്രിഗസ്- വീഡിയോ

ഇം​ഗ്ലണ്ട് പര്യടനത്തിലും ഇന്ത്യയുടെ തുരുപ്പ് ചീട്ടാകും ബുമ്രയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ പേസാക്രമണത്തെ നയിക്കുന്നതിനൊപ്പം ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ കൂടി മൂന്ന് മാസം നീളുന്ന ഇം​ഗ്ലണ്ട് പര്യടനത്തിനിടെ ബുമ്രക്ക് അവസരമുണ്ട്. ടെസ്റ്റിൽ അതിവേ​ഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന നേട്ടം കൈവരിക്കാൻ ബുമ്രക്ക് ഇനി വേണ്ടത് 17 വിക്കറ്റുകളാണ്.

ഇതുവരെ 19 ടെസ്റ്റുകളിൽ നിന്ന് 83 വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്. 25 ടെസ്റ്റുകളിൽ നിന്ന് 100 വിക്കറ്റ് നേടിയിട്ടുള്ള ബൗളിം​ഗ് ഇതിഹാസം കപിൽ ദേവിന്റെ പേരിലാണ് നിലവിലെ ഇന്ത്യൻ റെക്കോർഡ്. ഇം​ഗ്ലണ്ടിൽ കളിക്കുന്ന ആറ് ടെസ്റ്റുകളിൽ നിന്ന് ബുമ്ര ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

28 ടെസ്റ്റിൽ 100 വിക്കറ്റിലെത്തിയ ഇർഫാൻ പത്താനും 29 ടെസ്റ്റിൽ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് നിലവിൽ കപിലിന് പിന്നിൽ രണ്ടും മൂന്നൂം സ്ഥാനങ്ങളിൽ.

Follow Us:
Download App:
  • android
  • ios