ബുമ്ര സവിശേഷ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ പ്ലയര്‍ ഓഫ് ദ മാച്ച് ആവുകയെന്ന അപൂര്‍വ നേട്ടമാണ് ബുമ്രയെ തേടിയെത്തിയത്. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്.

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായത് ജസ്പ്രിത് ബുമ്രയുടെ ബൗളിംഗ് പ്രകടനം. രണ്ട് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബുമ്രയുടെ പ്രകടനം കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കിയിരുന്നു. ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്. മധ്യനിരയിലെ പ്രധാനികളാണ് മുഹമ്മദ് റിസ്‌വാന്‍ (49), ഷദാബ് ഖാന്‍ (2) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. അതുകൊണ്ടുതന്നെ താരത്തിന് പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

ഇതോടെ ബുമ്ര സവിശേഷ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ പ്ലയര്‍ ഓഫ് ദ മാച്ച് ആവുകയെന്ന അപൂര്‍വ നേട്ടമാണ് ബുമ്രയെ തേടിയെത്തിയത്. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. അദ്ദേഹം മൂന്ന് തവണ അവാര്‍ഡിനര്‍ഹനായി. 1992, 2003, 2011 വര്‍ഷങ്ങളിലാണ് സച്ചിന്‍ പ്ലയര്‍ ഓഫ് ദ മാച്ച് ആയത്. നവ്‌ജോത് സിദ്ദു (1996), വെങ്കടേഷ് പ്രസാദ് (1999), വിരാട് കോലി (2015), രോഹിത് ശര്‍മ (2019) എന്നിവരാണ് പ്ലയര്‍ ഓഫ് ദ പുരസ്‌കാരം നേടിയിട്ടുള്ള മറ്റുതാരങ്ങള്‍.

ബുമ്രയടക്കമുള്ള താരങ്ങള്‍ തിളങ്ങിയപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191ന് പുറത്തായിരുന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലെത്തിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.

തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് കൂടി ചേര്‍ത്ത് രോഹിത്തും പവലിയനില്‍ തിരിച്ചെത്തി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

പാകിസ്ഥാനെ ഇങ്ങനെ തോല്‍പ്പിച്ചാല്‍ ഓഫര്‍ നല്‍കാം! മെയ്ക്ക് മൈ ട്രിപ്പ് നല്‍കിയ പരസ്യം വിവാദത്തില്‍