ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അവസാന ഓവറില്‍ തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. 

വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ക്രിക്കറ്റില്‍ ജാർഖണ്ഡിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 36 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്‍റെ ടോപ്‌ സ്കോറര്‍. അവസാന ഓവറില്‍ തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. 

ഓപ്പണര്‍മാരായ വിഷ്‌ണു വിനോദും രോഹന്‍ കുന്നുമ്മലും കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. വിഷ്‌ണു 27 റണ്‍സും രോഹന്‍ 34 റണ്‍സുമെടുത്ത് പുറത്തായി. നായകന്‍ സച്ചിന്‍ ബേബി 23 പന്തില്‍ 36 റണ്‍സെടുത്തു. വിനോദ് മോഹനന്‍(31), മുഹമ്മദ് അസറുദീന്‍(8), അരുണ്‍ കാര്‍ത്തിക്(6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. സല്‍മാന്‍ നിസാറും (എട്ട് പന്തില്‍ 21) അഭിഷേക് മോഹനും (ആറ് പന്തില്‍ മൂന്ന്) പുറത്താകാതെ നിന്നു.