ലണ്ടന്‍: മിന്നും ബൗളിംഗുമായി അരങ്ങേറ്റ സീസണ്‍ വിക്കറ്റ് മഴയാക്കിയ ജോഫ്ര ആര്‍ച്ചര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലീഷ് ബോര്‍ഡിന്‍റെ കരാര്‍. ലോകകപ്പിലും ആഷസിലും മികവ് കാട്ടിയതിന് പിന്നാലെയാണ് 24കാരനായ ആര്‍ച്ചര്‍ക്ക് കരിയറിലെ ആദ്യ കരാര്‍ ലഭിച്ചത്. ടെസ്റ്റില്‍ 10 പേര്‍ക്കും പരിമിത ഓവര്‍ ക്രിക്കറ്റില്‍ 12 താരങ്ങള്‍ക്കുമാണ് 2019-20 സീസണില്‍ പുതുക്കിയ കരാര്‍. 

ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന വിക്കറ്റ്വേട്ടക്കാരനായിരുന്ന ആര്‍ച്ചര്‍ 20 പേരെ പുറത്താക്കിയിരുന്നു. ആഷസില്‍ നാല് ടെസ്റ്റുകളില്‍ 22 വിക്കറ്റും ആര്‍ച്ചര്‍ നേടി. ഈ വര്‍ഷം ആദ്യമാണ് ഇംഗ്ലണ്ടിനായി കളിക്കാനുള്ള അനുമതി കരീബിയന്‍ വംശജനായ ആര്‍ച്ചര്‍ക്ക് ലഭിച്ചത്. ആഷസില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്ന റോറി ബേണ്‍സിനും ടെസ്റ്റ് കരാര്‍ ലഭിച്ചു. 

ബാറ്റ്സ്‌മാന്‍ ജോ ഡെന്‍ലിക്ക് പരിമിത ഓവര്‍ കരാര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും കരാറുണ്ടായിരുന്നു മൊയിന്‍ അലിയും ആദില്‍ റാഷിദും ടെസ്റ്റ് കരാറില്‍ നിന്ന് പുറത്തായി. ഏകദിന കരാറില്‍ നിന്ന് അലക്‌സ് ഹെയ്‌ല്‍സ്, ലയാം പ്ലന്‍കറ്റ്, ഡേവിഡ് വില്ലി എന്നിവര്‍ പുറത്തായിട്ടുണ്ട്. ടോം കറന്‍, ജാക്ക് ലീച്ച് എന്നിവര്‍ക്ക് ഇന്‍ക്രിമെന്‍റല്‍ കരാറും നല്‍കിയിട്ടുണ്ട്.  

Test contracts: J. Anderson (Lancashire), J. Archer (Sussex), J. Bairstow (Yorkshire), S. Broad (Nottinghamshire), R. Burns (Surrey), J. Buttler (Lancashire), S. Curran (Surrey), J. Root (Yorkshire), B. Stokes (Durham), C. Woakes (Warwickshire).

White-ball contracts: M. Ali (Worcestershire), J. Archer (Sussex), J. Bairstow (Yorkshire), J. Buttler (Lancashire), J. Denly (Kent), E. Morgan (Middlesex), A. Rashid (Yorkshire), J. Root (Yorkshire), J. Roy (Surrey), B. Stokes (Durham), C. Woakes (Warwickshire), M. Wood (Durham).

Increment contracts: T. Curran (Surrey), J. Leach (Somerset).