സിഡ്‌നിയില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെതിരെ മൂന്നാം ദിനം സ്‌റ്റെപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴിന് 258 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ (പുറത്താവാതെ 103)യാണ് (Johnny Bairstow) സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

സിഡ്‌നി: ആഷസ് പരമ്പരയിലെ (Ashes Series) നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. സിഡ്‌നിയില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെതിരെ മൂന്നാം ദിനം സ്‌റ്റെപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴിന് 258 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ (പുറത്താവാതെ 103)യാണ് (Johnny Bairstow) സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ 13 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം ആരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഹസീബ് ഹമീദ് (6), സാക് ക്രൗളി (18), ഡേവിഡ് മലാന്‍ (3), ജോ റൂട്ട് (0) എന്നിവര്‍ നിരാശപ്പെടുത്തി. നാലിന് 36 എന്ന നിലയിലായിരുന്നു ഓസീസ്. ആറാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- ബെന്‍ സ്‌റ്റോക്‌സ് (66) സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ സ്‌റ്റോക്‌സിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ വന്ന ജോസ് ബട്‌ലര്‍ (0) നിരാശപ്പെടുത്തി. മാര്‍ക് വുഡ് 39 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി. ബട്‌ലറേയും വൂഡിനേയും പുറത്താക്കി കമ്മിന്‍സ് ഓസീസിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. നിലവില്‍ ജാക്ക് ലീച്ച് (4) ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ക്രീസിലുണ്ട്. കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ഓസീസ് 416ന് ഡിക്ലയര്‍ ചെയ്തു. ഉസ്മാന്‍ ഖവാജയുടെ (Usman Khawaja) സെഞ്ചുറിയാണ് ഓസീസിന് തുണയായത്. സ്റ്റീവന്‍ സ്മിത്ത് 67 (Steven Smith) റണ്‍സെടുത്തു. ഇംഗ്ലീഷ് പേസര്‍മാരിലര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് (Stuart Broad) വിക്കറ്റ് വീഴ്ത്തി. മൂന്നിന് 126 എന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ചത്. പതിഞ്ഞ തുടക്കത്തിന് ശേഷം ഖവാജ- സ്മിത്ത് സഖ്യം ടീമിനെ മനോഹരമായി മുന്നോട്ട് നയിച്ചു. 

സ്മിത്തിനെ ബ്രോഡ് മടക്കിയെങ്കിലും ഖവാജ ഒമ്പതാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഇരുവരേയും ബ്രോഡാണ് മടക്കിയത്. 13 ബൗണ്ടറിഖള്‍ അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിംഗ്സ്. പിന്നീടെത്തിയ കാമറൂണ്‍ ഗ്രീന്‍ (5), അലക്സ് ക്യാരി (13) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (24), മിച്ചല്‍ സ്റ്റാര്‍ക്ക് (34), നഥാന്‍ ലിയോണ്‍ (16) എന്നിവര്‍ സ്‌കോര്‍ 400 കടത്തി. ബ്രോഡിന് പുറമെ ജെയിംസ് ആന്‍ഡേഴ്സണ്‍, മാര്‍ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.