ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. ഇന്ന് പുറത്തുവന്ന റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹേസല്‍വുഡ് അഞ്ചാം റാങ്കിലെത്തി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനാണ് ഹേസല്‍വുഡിന് അഞ്ചാം സ്ഥാനം സമ്മാനിച്ചത്. മറ്റൊരു ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലര്‍ത്തി. 

ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ആര്‍ അശ്വിന്‍ ഒമ്പതാം സ്ഥാനത്താണ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. 777 പോയിന്റാണ് അശ്വിന്. ബുമ്ര പത്താം സ്ഥാനം വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുമായി പങ്കിടുകയാണ്. ഇരുവര്‍ക്കും 753 പോയിന്റാണുള്ളത്.

🌟 Josh Hazlewood storms into top 5️⃣ 🌟 R Ashwin climbs up one spot to No.9️⃣ Check out the latest MRF Tyres ICC Test Player Rankings for bowling 👉 bit.ly/TestPlayerRankings

Posted by ICC - International Cricket Council on Sunday, 20 December 2020

ഇന്ത്യക്കെതിരെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആറ് പേരെ ഹേസല്‍വുഡ് പുറത്താക്കിയിരുന്നു. ഈ പ്രകടനം ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. എന്നാല്‍ ഒന്ന് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. കമ്മിന്‍സില്‍ പിന്നില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), നീല്‍ വാഗ്നര്‍ (ന്യൂസിലന്‍ഡ്), ടിം സൗത്തി (ന്യൂസിലന്‍ഡ്) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍.

കഗിസോ റബാദ (ദക്ഷിണാഫ്രിക്ക), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) എന്നിവരാണ് ആറ് മതുല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ നേരിയ മാറ്റം മാത്രമാമുള്ളത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് പിന്നില്‍ എട്ടാം സ്ഥാനത്താണ് അദ്ദേഹം. 

Virat Kohli gains two points to reduce the gap between him and Steve Smith in the latest MRF Tyres ICC Test Player Rankings for batting 🎉 Full list 👉 bit.ly/TestPlayerRankings

Posted by ICC - International Cricket Council on Sunday, 20 December 2020

രണ്ടാമതുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് പോയിന്റുകള്‍ അധികം നേടി. 888 പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ഇതോടെ ഒന്നാമതുള്ള സ്റ്റീവന്‍ സ്മിത്തുമായുള്ള ദൂരം 13 പോയിന്റായി കുറഞ്ഞു. 877 പോയിന്റുള്ള കെയ്ന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. മര്‍നസ് ലബുഷാനെ 839 പോയന്റുമായി നലാമതുണ്ട്.