Asianet News MalayalamAsianet News Malayalam

IPL 2022 : ലഖ്നൗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും; സ്റ്റോയിനിസും ബിഷ്‌ണോയിയും ടീമില്‍

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഓസ്‌ട്രേലിയന്‍ താരം മാര്‍ക്‌സ് സ്‌റ്റോയിനിസ്, ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌ണോയ് (Ravi Bishnoi) എന്നിവരേയും ലഖ്‌നൗ ടീമിലെത്തിച്ചു.

K L Rahul set to lead Lucknow franchise in upcoming IPL season
Author
Lucknow, First Published Jan 18, 2022, 5:07 PM IST

ലഖ്‌നൗ: ഐപിഎല്ലിലെ (IPL) പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിനെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) നയിക്കും. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഓസ്‌ട്രേലിയന്‍ താരം മാര്‍ക്‌സ് സ്‌റ്റോയിനിസ്, ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌ണോയ് (Ravi Bishnoi) എന്നിവരേയും ലഖ്‌നൗ ടീമിലെത്തിച്ചു.

രാഹുലിന് 15 കോടിയാണ് പ്രതിഫലം ലഭിക്കുക. സ്‌റ്റോയിനിസിന് 11 കോടി ലഭിക്കും. നാല് കോടിയാണ് ബിഷ്‌ണോയിയുടെ തുക. സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗ ടീമിന്റെ ഉടമ. 7090 കോടിക്കാണ് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. ഇത്തവണ ടീമില്‍ റിലീസ് ചെയ്യണമെന്ന് താരം ടീമിനോട് ആവശ്യപ്പെട്ടിരുന്നു.

2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെയാണ് രാഹുല്‍ അരങ്ങേറുന്നത്. അടുത്ത സീസണില്‍ സണ്‍റൈസേഴസ്് ഹൈദരാബാദിലേക്ക് ചേക്കേറി. എന്നാല്‍ 2016ല്‍ ട്രഡിലൂടെ വീണ്ടും ആര്‍സിബിയിലെത്തി. ഒരു സീസണിന് ശേഷം താരം കിംഗ്‌സ് പഞ്ചാബിലേക്ക് പോവുകയായിരുന്നു.

സ്‌റ്റോയിനിസ് ഡല്‍ഹി കാപിറ്റല്‍സില്‍ നിന്നാണെത്തുന്നത്. താരത്തെ മെഗാതാരലേലത്തിന് മുമ്പ് ഡല്‍ഹി  ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു ബിഷ്‌ണോയ്.

Follow Us:
Download App:
  • android
  • ios