Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന കെയ്ന്‍ വില്ല്യംസണ്‍ ഈമാസം 10 വരെ ഇന്ത്യയില്‍ തുടരും

നാട്ടിലേക്ക് തിരിച്ച് അവിടേയും പിന്നീട് ഇംഗ്ലണ്ടിലും ക്വാറന്റൈന്‍ വേണ്ടന്ന ചിന്തയിലാണ് താരം ഇന്ത്യയില്‍ തുടരുക. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വില്ല്യംസണ്‍.
 

Kane Williamson remain in India till May 10
Author
New Delhi, First Published May 5, 2021, 10:42 PM IST

ദില്ലി: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈമാസം 10 വരെ ഇന്ത്യയില്‍ തുടരും. ജൂണ്‍ രണ്ടിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇതിനിടെ നാട്ടിലേക്ക് തിരിച്ച് അവിടേയും പിന്നീട് ഇംഗ്ലണ്ടിലും ക്വാറന്റൈന്‍ വേണ്ടന്ന ചിന്തയിലാണ് താരം ഇന്ത്യയില്‍ തുടരുക. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വില്ല്യംസണ്‍. 

വില്ല്യംസണിനൊപ്പം ട്രന്റ് ബോള്‍ട്ട്, കെയ്ന്‍ ജാമിസണ്‍, മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, ജിമ്മി നീഷാം, ഫിന്‍ അലന്‍, ട്രയ്‌നറായ ക്രിസ് ഡൊണാള്‍ഡ്‌സണ്‍, ഫിസിയോ ടോമി സിംസെക് എന്നിവരും ഇന്ത്യയില്‍ തുടരും. ഇവര്‍ ഒരുമിച്ചാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുക. ഇതില്‍ ഫെര്‍ഗൂസണ്‍, നീഷാം, അലന്‍ എന്നിവര്‍ ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കാനാണ് ഇംഗ്ലണ്ടിലേക്ക് വരുന്നത്.

എന്നാല്‍ ഒരു വെല്ലുവിളി കൂടി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്ന താരങ്ങള്‍ക്കുണ്ട്. നിലവില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമെ ഇംഗ്ലണ്ടില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളു. എന്നാല്‍ താരങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇളവ് വരുത്തുമെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന്‍ തലവനായ ഹീത് മില്‍സ് കരുതുന്നത്. 

ശേഷിക്കുന്ന ന്യൂസിലന്‍ഡ് പരിശീലകരും മൂന്‍ താരങ്ങളും നാട്ടിലേക്ക് തിരിക്കും. സ്റ്റീഫന്‍ ഫ്‌ളമിംഗ്, ബ്രണ്ടന്‍ മക്കല്ലം, കെയ്ല്‍ മില്‍സ്, ഷെയ്ന്‍ ബോണ്ട്, ടിം സീഫെര്‍ട്ട്, മൈക്ക് ഹെസ്സണ്‍, ആഡം മില്‍നെ, സ്‌കോട്ട് കുഗ്ഗെലെജീന്‍, ജയിംസ് പാമന്റ് എന്നിവര്‍ നാട്ടിലേക്ക് തിരിക്കും. ഇവര്‍ക്കായുള്ള ചാര്‍ട്ടേര്‍ഡ് വിമാനം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തന്നെ ഏര്‍പ്പെടുത്തിയേക്കും.

Follow Us:
Download App:
  • android
  • ios