മൗ​​ണ്ട് മൗഗ​​നൂ​​യി (ന്യൂ​​സി​​ല​​ൻ​​ഡ്): ന്യൂസിലാന്‍റിനെതിരെയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലാന്‍റ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.  അവസാന ഏകദിനത്തില്‍  ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​മ്പര 5-0നു ​​തൂ​​ത്തു​​വാ​​രി​​യ ഇ​​ന്ത്യ ഇ​​പ്പോ​​ൾ മു​​ഖം ര​​ക്ഷി​​ക്കാ​​നു​​ള്ള ത​​ത്ര​​പ്പാ​​ടി​​ലാ​​ണ്. മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പര ന്യൂ​​സി​​ല​​ൻ​​ഡ് തൂ​​ത്തു​​വാ​​രാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്ന് ജ​​യം അ​​നി​​വാ​​ര്യം. 

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് മൂ​​ന്നാം ഏ​​ക​​ദി​​നം ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 7.30ന് ​​ആ​​രം​​ഭി​​ക്കും. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ 2-0നു ​​പ​​ര​​ന്പ​​ര കൈ​​വി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. പ​​രി​​ക്കേ​​റ്റ രോ​​ഹി​​ത് ശ​​ർ​​മ്മ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ മു​​ൻ​​നി​​ര ഫോം ​​ക​​ണ്ടെ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ കാ​​ര്യ​​ങ്ങ​​ൾ അ​​വ​​താ​​ള​​ത്തി​​ലാ​​കും. പു​​തു ഓ​​പ്പ​​ണിം​​ഗ് ജോ​​ഡി​​യാ​​യ പൃ​​ഥ്വി ഷാ​​യെ​​യും മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ​​യും പ​​രീ​​ക്ഷി​​ച്ചെ​​ങ്കി​​ലും ഫ​​ലം അ​​നു​​കൂ​​ല​​മാ​​യി​​ല്ല. 

രോ​​ഹി​​ത് ശ​​ർ​​മ്മ​​യു​​ടെ അ​​സാ​​ന്നി​​ധ്യ​​മാ​​ണ് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ഇ​​തോ​​ടൊ​​പ്പം ക്യാ​​പ്റ്റ​​ൻ കോ​​​​ലി​​യു​​ടെ മോ​​ശം ഫോ​​മും പ്ര​​ശ്നം സൃ​​ഷ്ടി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 66 റ​​ണ്‍​സാ​​ണ് കോ​​ഹ്‌ലി​​ക്കു നേ​​ടാ​​നാ​​യ​​ത്. മ​​ധ്യ​​നി​​ര​​യി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​ർ, കെ.​​എ​​ൽ. രാ​​ഹു​​ൽ എ​​ന്നി​​വ​​ർ താ​​ളം​​ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. 

ബൗ​​ള​​ർ​​മാ​​രു​​ടെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​വും ഇ​​ന്ത്യ​​ക്ക് ത​​ല​​വേ​​ദ​​ന​​യാ​​ണ്. ന്യൂ​​സി​​ല​​ൻ​​ഡ് നി​​ര​​യി​​ൽ പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ മനീഷ് പാണ്ഡേ തിരിച്ചെത്തിയിട്ടുണ്ട്.