Asianet News MalayalamAsianet News Malayalam

കോലി മടങ്ങിവന്നാലെ ഇനി കാര്യമുള്ളൂ! പിന്നിലാക്കി വില്യംസണ്‍ മുന്നോട്ട്; സെഞ്ചുറി കാര്യത്തില്‍ റൂട്ടിനൊപ്പം

വില്യംസണിപ്പൊള്‍ 30 ടെസ്റ്റ് സെഞ്ചുറികളായി. 169 ഇന്നിംഗ്‌സുകള്‍ മാത്രമാണ് 30ലെത്താന്‍ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന് വേണ്ടിവന്നത്. എണ്ണത്തിന്റെ കാര്യത്തില്‍ വില്യംസണും ഇംഗ്ലണ്ട് താരം ജോ റൂട്ടും ഒപ്പമാണ്

kane williamson surpasses virat kohli most centuries in test cricket
Author
First Published Feb 4, 2024, 11:25 PM IST

വെല്ലിംഗ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ മറികടന്ന് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ഇന്നി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെയാണ് വില്യംസണെ തേടി നേട്ടമെത്തിയത്. 112 റണ്‍സ് നേടിയ വില്യംസണ്‍ ഇപ്പോഴും പുറത്തായിട്ടില്ല. വില്യംസണിന്റെ കരുത്തില്‍ ആതിഥേയര്‍ ആദ്യ ദിനം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. 

വില്യംസണിപ്പൊള്‍ 30 ടെസ്റ്റ് സെഞ്ചുറികളായി. 169 ഇന്നിംഗ്‌സുകള്‍ മാത്രമാണ് 30ലെത്താന്‍ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന് വേണ്ടിവന്നത്. എണ്ണത്തിന്റെ കാര്യത്തില്‍ വില്യംസണും ഇംഗ്ലണ്ട് താരം ജോ റൂട്ടും ഒപ്പമാണ്. 30 സെഞ്ചുറികള്‍ റൂട്ടിനുമുണ്ട്. എന്നാല്‍ 250 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നുവെന്ന് മാത്രം. 191 ഇന്നിംഗ്‌സില്‍ 32 സെഞ്ചുറി നേടിയിട്ടുള്ള സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 191 ഇന്നിംഗ്‌സില്‍ നിന്ന് 29 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും കോലി കളിച്ചിരുന്നില്ല. റൂട്ടും ഇന്ത്യക്കെതിരെ കളിക്കുന്നുണ്ട്. 

അതേസമയം, ശക്തമായ നിലയിലാണ് ന്യൂസിലന്‍ഡ്. വില്യംസണിന് പിന്നാലെ രചിന്‍ രവീന്ദ്രയും സെഞ്ചുറി നേടി. 118 റണ്‍സ് നേടിയ പുറത്താവാതെ വില്യംസണിനൊപ്പമുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് മോശം തുടക്കമായിരുന്നു. 39 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ടോം ലാഥം (20), ഡെവോണ്‍ കോണ്‍വെ (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് വില്യംസണ്‍ - രചിന്‍ സഖ്യമാണ് കിവീസിനെ കരകയറ്റുന്നത്. ഇരുവരും ഇതുവരെ 219 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. 15 ബൗണ്ടറികള്‍ അടങ്ങുന്നതാണ് വില്യംസണിന്റെ ഇന്നിംഗ്‌സ്. രവീന്ദ്രയുടെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും 13 ഫോറുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷെപോ മൊരേകി, ഡെയ്ന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഡി മരിയയുടെ നിര്‍ദേശത്തിന് പുല്ലുവില! ഗോളിന് ശേഷം വീണ്ടും ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഗര്‍ണാച്ചോ -വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios