രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 126 എന്ന നിലയിലാണ്.
ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 126 എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രന്‍ (2), ബേസില്‍ത തമ്പി (0) എന്നിവരാണ് ക്രീസില്‍. 37 റണ്‍സ് നേടിയ സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. രവി കിരണ്‍ മൂന്ന് ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് നേടി. നേരത്തെ മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്.
സല്‍മാന് പുറമെ, പി രാഹുല്‍ (0), ജലജ് സക്‌സേന (10), രോഹന്‍ പ്രേം (0), റോബിന്‍ ഉത്തപ്പ (9), സച്ചിന് ബേബി (29), വിഷ്ണു വിനോദ് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഇന്ത്യന്‍ ക്യാംപിലായത് കാരണം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. കിരണിന് പുറമെ മുഹമ്മദ് സിറാജ് രണ്ടും രവി തേജ, സായ്‌റാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
